പർപ്പടകപ്പുല്ല്, കുമ്മാട്ടിപ്പുല്ല്
Genus: Oldenlandia
Botanical name: Oldenlandia Corymbosa Linn, Hedyotis corymbosa (Linn.)
PLANT NAME IN DIFFERENT LANGUAGES
Sanskrit: Parpata, Parpataka
English: Corymbose hedyotis, Flat-top mille graines, Old world diamond-flower, Wild chayroot, Chayroot
Hindi: Daman pappar, Pitpapra
Malayalam: Parpatakapullu
പർപ്പടകപ്പുല്ല്
ഒരു ഔഷധസസ്യയിനമാണ് പർപ്പടകപ്പുല്ല് അഥവാ കുമ്മാട്ടിപ്പുല്ല്. (ശാസ്ത്രീയ നാമം: Oldenlandia diffusa). 10 മുതൽ 20 വരെ സെന്റീമീറ്റർ ഉയരത്തിൽ വളരുന്ന നേർത്ത തണ്ടുകളോടുകൂടിയ ഈ സത്യത്തിന്റെ ഇലകൾ നേർത്തതും ചെറുതുമാണ്. ഇലകൾ വളരെ ഭീതി കുറഞ്ഞവയും നീളം 1 മുതൽ 3.5 സെന്റീമീറ്റർ വരെ നീളമുള്ളത്തും. പൂക്കൾ വെള്ളനിറമോ മങ്ങിയ പിങ്ക് നിറം ത്തോടുകൂടിയുള്ളതാണ്. വെയിലേറ്റ് വാടിയാൽ കുമ്മാട്ടി പുല്ലിന് നല്ല സുഗന്ധമാണ്. കുമ്മാട്ടി പുല്ല് സാധാരണയായി കാഷായത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. നിലത്തു പറ്റി ചെർന്നു വളരുന്ന ഇവ ഒരുപക്ഷേ 40 സെന്റീമീറ്റർ വരെ വളരാറുണ്ട്. ധാരാളം വിത്തുകളെ ഉണ്ടാകാറുണ്ട്. അതുകൊണ്ട് പലരും നട്ടു വളർത്താറില്ല. കേരളത്തിലെ നാട്ടിൻപുറങ്ങളിലും ഒക്കെ ധാരാളമായിട്ട് ഇത് കാണാറുണ്ട്.
തൃശ്ശൂര്, പാലക്കാട്, വയനാട് തുടങ്ങിയവ ജില്ലകളിൽ പ്രചാരത്തിലുള്ള നാടൻ കലാരൂപമാണ് കുമ്മാട്ടി. ഓണത്തോട് അനുബന്ധിച്ച് കുമ്മാട്ടിക്കളി ആഘോഷിക്കാറുണ്ട്. കുമ്മാട്ടി കെട്ടുന്നത് പർപ്പടക പുല്ലു കൊണ്ടാണ്. അതുകൊണ്ടാണ് കുമ്മാട്ടി പുല്ലെന്ന് പേര് വന്നത്.
ഔഷധ യോഗങ്ങൾ
പർപ്പടക പുല്ല് സമൂലം ഔഷധ യോഗ്യമാണ്. ദഹനക്ഷയം, അഗ്നി മാന്ദ്യം എന്നിവ ശമിപ്പിച്ചു ശരീര മാലിന്യങ്ങളെ വിയർപ്പിലൂടെയും മൂത്രത്തിലൂടെ പുറത്തു കളയാൻ ഉള്ള കഴിവ് പർപ്പടക പുല്ലിൽ, മുറിവുണക്കാൻ, പനിക്കു, കൂടാതെ അണലി കടിച്ച് കരിയാത്ത വ്രണത്തിന് ഉള്ള എണ്ണയ്ക്ക് പരപ്പ പുല്ല് പ്രധാന ചേരുവയാണ്. ജല ചികിത്സയിൽ ഏറ്റവും അഗ്രഗണ്യമായ ഒരു ഔഷധമാണ് ഇത്.
ആയുർവേദത്തിൽ പർപ്പടകപ്പുല്ല് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഔഷധങ്ങൾ.
അരവിന്ദാസവം, അമൃതാരിഷ്ടം, ഉശീരാസവം, ചന്ദനാസവം, ലോഹാസവം, നാല്പാമരാദിതൈലം, നാല്പാമരാദികേരതൈലം