Ayurvedic Medicinal Plants
പച്ചോളി, പച്ചില
Genus: Pogostemon
Botanical name: Pogostemon cablin
PLANT NAME IN DIFFERENT LANGUAGES
Sanskrit: Patra, Gandhaparta
Hindi: Patchouli
English: Patchouly, Pachouli
Malayalam: Patchouli
പച്ചോളി
തുളസിവര്‍ഗത്തില്‍പ്പെടുന്ന ഒരു ചെടിയണ് പച്ചോളി അഥവാ പച്ചില (ശാസ്ത്രീയനാമം: Pogostemon cablin). ശ്രീലങ്ക, ഇന്തോനേഷ്യ, മലായ് പെനിൻസുല, ന്യൂ ഗിനിയ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യയിലെ ദ്വീപ് മേഖലയാണ് ഇതിൻ്റെ ജന്മദേശം. വടക്കുകിഴക്കൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇത് കാണപ്പെടുന്നു. 1 മീറ്റർ (3 അടി) വരെ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടി ആണ് പച്ചോളി, അഥവാ പച്ചില. തണ്ടും ഇലയും ഇടതൂർന്ന രോമങ്ങൾ നിറഞ്ഞതാണ്. പൂക്കളുടെ നിറം ഇളം, പിങ്ക്-വെളുത്ത താണു. ത്രിജാതതിലും, ചതുർജാതതിലും ചേരും ഔഷധനിർമ്മാണത്തിലും സുഗന്ധദ്രവ്യ വ്യവസായത്തിലും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന അസംസ്കൃതവസ്തുക്കളിലൊന്നാണ് പച്ചോളിത്തൈലം.
സുഗന്ധദ്രവ്യങ്ങളിലും സൗന്ദര്യ വര്‍ധക വസ്തുക്കളിലും ചേര്‍ക്കുന്ന തൈലം ഈ സസ്യത്തിൽ നിന്നു നിര്‍മിക്കുന്നു. പഴകുന്തോറും വീര്യമേറുന്ന തീക്ഷ്ണഗന്ധമുള്ള, ലൈംഗികാസക്തി വര്‍ധിപ്പിക്കുന്ന ഈ ചെടിയാണ്. വിപണിയില്‍ വില കൂടുതലുള്ള പച്ചോളിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണയ്ക്ക് ഔഷധഗുണങ്ങളേറെയാണ്.
ഔഷധ യോഗങ്ങൾ
പച്ചോളിത്തൈലം മ്ലാനത, ലൈംഗികാസക്തിക്കുറവ് എന്നിവ അകറ്റാനുള്ള ഔഷധങ്ങളിൽ ചേരുവയാണ്. കൂടാതെ വേദന സംഹാരിയായും ചർമ്മ സംരക്ഷണത്തിനും ശാരീരിക ഉണർവിനും ഉന്മേഷത്തിനും പച്ചോളിതൈലം ധാരാളമായി ഉപയോഗിക്കുന്നു. വരണ്ടതും വിള്ളലുള്ളതുമായ ചർമ്മത്തിനും ഉപ്പുറ്റിവാതം (അത്ലറ്റിക് ഫൂട്ട്) രോഗത്തിനും മുറിവുകൾ ഉണക്കുന്നതിനും പിരിമുറുക്കം, ഉത്കണ്ഠരോഗം, ചൊറി, ചിരങ്ങുകൾ (എക്സിമ), വിളർച്ച എന്നിവയ്ക്കും പച്ചോളിത്തൈലം ഉപയോഗിക്കാം. ജലദോഷം, തലവേദന, ഛർദ്ദി, വെരിക്കോസ് വെയിൻ,രക്തസ്രാവം, പനി തുടങ്ങിയവയ്ക്കും ശമനം നൽകും.ഞരമ്പുകളുടെ ഉത്തേജനത്തിനും ദഹനത്തിനും സഹായിക്കും.