Ayurvedic Medicinal Plants

പാതിരി, കരിങ്ങഴ
Genus: Stereospermum
Botanical name: Stereospermum chelonoides
PLANT NAME IN DIFFERENT LANGUAGES
Sanskrit: Patala, Krishnavrinda, Kuberakshi, Tamrapushpi
Hindi: Padhala, Adakapari, Padeli
English: Trumpet flower tree, Yellow snake tree, Fragrant Padri Tree
Malayalam: Patiri, Poopatiri
പാതിരി
ദശമൂലങ്ങളിൽപെട്ടതും ഔഷധത്തിനും ഫർണീച്ചറിനും ഉപയോഗിക്കുന്നതുമായ ഒരു വൃക്ഷമാണ് പാതിരി (ശാസ്ത്രീയനാമം: Stereospermum chelonoides). 25 മീറ്ററോളം ഉയരം വെക്കുന്ന ഇലപൊഴി വൃക്ഷമാണ് പാതിരി. ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടെങ്ങളിലെ ഇലപൊഴിയും വനങ്ങളിൽ കാണുന്ന ഒരു വന്മരമാണ് പാതിരി. കേരളത്തിലെ വനങ്ങളിൽ ഉടനീളം പാതിരി കാണപ്പെടുന്നുണ്ട്. നാട്ടിൻപുറങ്ങളിൽ പാതിരി വളരെ കുറവാണ്. കളിമണ്ണിനോട് പ്രത്യേക ഇഷ്ടമുള്ളതിനാൽ കളിമൺ പ്രദേശങ്ങളിൽ കൂട്ടമായി വളരുന്നു. തീയും വരൾച്ചയുമൊക്കെ അതിജീവിക്കാൻ ശക്തി ഉണ്ട്.വനവൽക്കരണത്തിന് ഊഷര പ്രദേശങ്ങളിൽ പാതിരി നട്ടു പിടിപ്പിക്കാം.
വേനൽത്താണ് പാതിരി പുഷ്പിക്കുന്നത്. ഫലം നീണ്ടൂരിണ്ട് മുരിങ്ങക്കാൽ പോലിരിക്കും. ഫലത്തിന് അര മീറ്ററോളം നീളം ഉണ്ടാകും. ഓരോ ഫലത്തിലും 12 മുതൽ 30 വിത്തുകൾ ഉണ്ടാകും. കറക്കുന്ന സ്വഭാവമുള്ളവയാണ് ഇതിന്റെ വിത്തുകൾ.
ഔഷധ യോഗങ്ങൾ
വേര്, ഇല, പൂവ്, തൊലി എന്നിവ ഔഷധങ്ങളാണ്. ആയുർവ്വേദം വാതഹര ഔഷധങ്ങളിൽ ഇത് ഉൾപ്പെടുന്നത്. ഇതുകൊണ്ട് നിർമിച്ച കട്ടിലിൽ വാത രോഗികൾക്ക് കിടന്നാൽ രോഗശമനമുണ്ടാകും. ഇതിൻറെ വേര് മൂത്രാശയ രോഗങ്ങൾക്ക് ഫലപ്രദമായ ഒരു ഔഷധമാണ്. ഇതിൻറെ ഉപയോഗം നീരും വേദനയും കുറച്ച് നാഡികളെ ബലപ്പെടുത്തുവാൻ സഹായകമാകുന്നു.
ദന്ത്യരിഷ്ടം, ദശമൂലാരിഷ്ടം, ധാന്വന്തരതൈലം, പ്രഭഞ്ജനവിമർദ്ദനംകുഴമ്പ് തുടങ്ങിയ ഔഷധങ്ങളില പ്രദാന ചെരുവിയാണ് പാതിരിവേര്.
ദശമൂലം : പത്ത് ഇനം മരുന്നുചെടികളുടെ കൂട്ടിനെയാണ് ദശമൂലം എന്നു പറയുന്നത്. ഈ ചെടികളുടെ വേരുകൾ പ്രധാനമായും ആയുർവേദ മരുന്നുകളുടെ നിർമ്മാണത്തിനു ഉപയോഗിക്കുന്നു.ഇതിൽ കുമ്പിൾ (കുമിഴ്), കൂവളം, മുഞ്ഞ, പാതിരി, പലകപ്പയ്യാനി, ഓരില, മൂവില, ആനച്ചുണ്ട, ചെറുചുണ്ട, ഞെരിഞ്ഞിൽ എന്നിവ ഉൾപ്പെടുന്നു.