Ayurvedic Medicinal Plants

Abutilon indicum

പട്ടാണിപ്പയർ

Family: Fabaceae (Pea family)
Genus: Pisum
Botanical name: Pisum sativum
PLANT NAME IN DIFFERENT LANGUAGES
Sanskrit: Renuka, Satila, Triputa
Hindi: Matar
English: Green pea, Pea, Garden pea, English pea, Green pea, Snap pea
Malayalam: Patthanippayar, Pathanikatala, Malankatala, Pattani
(പട്ടാണിപ്പയർ)

പട്ടാണിപ്പയർ

പല തരത്തിലുള്ള ഇനങ്ങൾ കാണപ്പെടുന്നുണ്ട്. ഭക്ഷ്യയോഗ്യമായതിനാൽ തന്നെ ഇത് വൻതോതിൽ കൃഷി ചെയ്യുന്നുമുണ്ട്. ബിരിയാണി, ഫ്രൈഡ്റൈസ് തുടങ്ങിയ വിഭവങ്ങളിൽ ഉപയോഗിക്കാറുണ്ട്. പിങ്ക് നിറത്തിലുള്ള പൂക്കളാണ് ഈ ചെടിക്കുള്ളത്. ജനിതകപഠനങ്ങൾക്ക് അടിസ്ഥാനമിട്ട ഗ്രിഗർ മെൻഡലിന്റെ പ്രശസ്തമായ പരീക്ഷണം നടത്തിയത് പട്ടാണിപയർ ഉപയോഗിച്ചാണ്. സമുദ്രനിരപ്പിൽ നിന്നും ഒരു കിലോമീറ്ററോളം ഉയരമുള്ള തണുത്ത കാലാവസ്ഥയാണ് പട്ടാണിപ്പയറിന്റെ വളർച്ചയ്ക്ക് അനുയോജ്യം.

ഔഷധ യോഗങ്ങൾ

ശരീരവേദന, വയറിളക്കം, പനി, ഫ്ലൂ, ദഹനക്കേട്, കരൾ രോഗങ്ങൾ, വായ് അൾസർ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കും ബ്ലഡ് പ്യൂരിഫയർ, വിശപ്പ്, പോഷകാംശം, കൂൾ ഡ്രിങ്ക്, പച്ചക്കറി എന്നിവയായും ഉപയോഗിക്കുന്നു. സമൂലം ഉണക്കിയ ചെടി കുരുമുളക് എന്നിവയുമായി ചേർത്തു മഞ്ഞപ്പിത്തത്തിനും ഉപയോഗിക്കുന്നു.