Ayurvedic Medicinal Plants

Abutilon indicum

പവിഴമല്ലി, പാരിജാതം, രാത്രിമുല്ല

Family: Oleaceae (Jasmine family)
Genus: Nyctanthes
Botanical name: Nyctanthes arbor-tristis
PLANT NAME IN DIFFERENT LANGUAGES
Sanskrit: Paarijat
Hindi: Har singar, Shefali, Paarijat
English: Night jasmine, Har singar, Coral Jasmine, Tree of Sorrow, Queen of the night, Coral jasmine
Malayalam: Pavizhamalli, Parijatam
( പവിഴമല്ലി, പാരിജാതം, രാത്രിമുല്ല)

പവിഴമല്ലി

ഔഷധത്തിനും അലങ്കാരത്തിനും ഉപയോഗിക്കുന്ന സസ്യത്തെയാണ് പവിഴമല്ലി (ശാസ്ത്രീയനാമം : Nyctanthes arbor-tristis). ഈ സസ്യത്തെ പാരിജാത  എന്നും വിളിക്കുന്നു.  പാരിജാതം മറ്റൊരു സത്യമാണ്. കേരളത്തിലെ ഉണ്ടെങ്കിലും ഇത് അത്ര സാധാരണമല്ല. പശ്ചിമ ബംഗാളിന്റെ ഔദ്യോഗിക പുഷ്പമാണ് പവിഴമല്ലി. ഇത് ഒരു കുറ്റിച്ചെടി വളരുന്നുണ്ട്. പരുപരുത്തതും രോമങ്ങൾ ഉള്ളതുമായ വലിയ ഇലകൾ പലപ്പോഴും ഉണ്ടാകാറുണ്ട്.  പുതിയ ഇലകൾ വരികയും ചെയ്യുന്നു. ഇലകളുടെ മുകൾഭാഗം പരുപരുത്തതാണ്. ഇലകളുടെ അരികിൽ അറക്കവാൾപോലെ കാണപ്പെടുന്നു. 

സുഗന്ധമുള്ള ഇതിന്റെ പൂക്കൾ രാത്രി വിടരുകയും, പുലരുമ്പോൾ കൊഴിയുകയും ചെയ്യുന്ന പൂവ് ആയതിനാൽ രാത്രിമുല്ലയെന്നും വിളിക്കും. പൂക്കൾ ഒന്നായി ഒരു കൊലയിൽ വിരിഞ്ഞു നിൽക്കുകയും പവിഴമല്ലി ചെടി പൂത്തത് കാണാൻ കൗതുകമുള്ള കാഴ്ചയാണ്. പൂന്തോട്ടങ്ങൾക്ക് എന്നും ഒരു മുതൽക്കൂട്ടാണ് പവിഴമല്ലി ചെടി. ഏകദേശം രണ്ട് മീറ്റർ മുതൽ 5 മീറ്റർ വരെ ഉയരം വെക്കുന്ന സസസ്യമാണ്. ഇതിന്റെ കായ കാപ്‌സ്യൂൾ രൂപത്തിൽ കാണുന്നു. ഫലത്തിനകത്ത് രണ്ടോ മൂന്നോ വിത്തുകൾ ഉണ്ടാകും. ഈ വിത്ത് മുളപ്പിച്ചും കമ്പ് മുറിച്ചു നട്ടും പവിഴമല്ലിയെ  പുനരുപാദനം നടത്താം. വിത്തുകൾ മുളയ്ക്കുന്നത് ബുദ്ധിമുട്ടാണ് അതുകൊണ്ട് കമ്പുകൾ നട്ട് വളർത്താം. നല്ല സൂര്യപ്രകാശവും വെള്ളവും ഇതിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്.

പവിഴമല്ലിയുടെ തടി ശരാശരി ഉറപ്പുള്ളതിനാൽ ഗൃഹോപകരണങ്ങളുടെ നിർമ്മിതിക്കുപയോഗിക്കുന്നു. എന്നാൽ കെട്ടിടങ്ങളുടെ ആവശ്യത്തിനായിട്ട് ഈ വൃക്ഷം ഉപയോഗിക്കാറില്ല. മരത്തിൽ കാതലിനു പുറമെ വെള്ളയും കാണുന്നുണ്ട്.

ഔഷധ യോഗങ്ങൾ

ഇല, വേരു്, തൊലി എന്നിവ ആയുർവേദ ഔഷധങ്ങൾക്കുപയോഗിക്കുന്നു. പാരിജാതത്തിന്റെ വിത്ത് തലയിലെ താരൻ കളയാൻ ഉപയോഗിക്കാറുണ്ട്. ഇലകൾ ഉദരസംബന്ധിയായ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചുവരുന്നു. ചുമയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഉണങ്ങിയ പഴങ്ങൾ വാമൊഴിയായി കഴിക്കുന്നു. ഉണങ്ങിയ പൂവിൻ്റെ കഷായം ശർക്കര ചേർത്ത് സ്ത്രീകളിൽ വന്ധ്യതാ വിരുദ്ധ മരുന്നായി നൽകുന്നു. ഇല നീര് റിംഗ് വോമിലും മറ്റ് ചർമ്മരോഗങ്ങളിലും ബാഹ്യമായി പ്രയോഗിക്കുന്നു. മസ്കുലോസ്കലെറ്റൽ, ജോയിൻ്റ് ഡിസോർഡേഴ്സ് എന്നിവയുമായി ബന്ധപ്പെട്ട വേദനയ്ക്കും വീക്കത്തിനും ഉപയോഗിക്കുന്ന മരുന്നാണ്.