Ayurvedic Medicinal Plants

Abutilon indicum

പീച്ചിങ്ങ, പീച്ചിൽ

Family: Cucurbitaceae
Genus: Luffa
Botanical name: Luffa acutangula
PLANT NAME IN DIFFERENT LANGUAGES
Sanskrit: Dhamargava, Svadukoshataki
English: Ridged luffa, Ribbed gourd, Ridged gourd
Hindi: Tori, Kali tori
Malayalam: Peechil, Peechinga
( പീച്ചിങ്ങ, പീച്ചിൽ, പൊട്ടിക്ക, ഞരമ്പന്, താലോലിക്ക )

പീച്ചിങ്ങ

17 രോഗങ്ങൾക്ക് പരിഹാരമുള്ള ഒരു പച്ചക്കറിയാണ് ബീച്ചിൽ അഥവാ പീച്ചൽ. നിരവധി ആരോഗ്യഗുണങ്ങളുള്ള വിലകുറഞ്ഞ ഭക്ഷ്യ വസ്തുവാണ് പീച്ചിങ്ങ (ശാസ്ത്രീയനാമം: Luffa acutangula). കാട്ടുപീച്ചിൽ കേരളത്തിലെ വനങ്ങളിലും നദീതീരങ്ങളിലും കണ്ടുവരുന്നു. നാടൻ പീച്ചിൽ കൃഷിക്കായി വളർത്തുന്നവയാണ്. വെള്ള പീച്ചിൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങലിൽ കൃഷി ചെയ്യുന്നു.

കാട്ടുപീച്ചിലിനെയാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത്. വൈറ്റമിനുകളും ധാതുക്കളും ധാരളമായടങ്ങിയ പീച്ചിങ്ങ, ഒരു പോഷകക്കലവറ തന്നെയാണ്. വൈറ്റമിൻ എ ധാരാളം ഇതിലുണ്ട് ഇത് കണ്ണുകൾക്കും ചർമത്തിനും ആരോഗ്യമേകുന്നു. രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കുന്ന വൈറ്റമിന്‍ സി, ബി വൈറ്റമിനുകളായ ഫോളേറ്റ് എന്നിവയും പീച്ചിങ്ങയിലുണ്ട്. ഗർഭിണികളിൽ ഗർഭസ്ഥശിശുവിന്റെ ന്യൂറല്‍ ട്യൂബ് ഡിഫക്ടുകൾ ഒഴിവാക്കാൻ ഫോളേറ്റ് സഹായിക്കും.

നാരുകളാൽ സമ്പന്നമായ പച്ചക്കറിയാണ് പീച്ചിങ്ങ. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും ശരീരഭാരം കുറക്കുന്നതിനും സഹായിക്കുന്നു. പീച്ചിങ്ങയില്‍ അടങ്ങിയിട്ടുള്ള സെല്ലുലോസുകൾ കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയെ ചെറുക്കുന്നു. ചർമ്മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഉത്തമമാണ് പീച്ചിങ്ങ. മാത്രമല്ല രക്തത്തെ ശുദ്ധീകരിക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഈ പച്ചക്കറിക്ക് കഴിവുണ്ട്. അൾസർ തുടങ്ങിൽ ഉദര സംബന്ധമായ രോഗങ്ങൾക്ക് മികച്ച പ്രതിവിധിയാണ് ഇത്. ശരീരത്തിലെ വീക്കങ്ങളെ ശമിപ്പിക്കുവാനും രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കാനും ഉത്തമമാണ് ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്ന പീച്ചിങ്ങ.

ഔഷധ യോഗങ്ങൾ

പീച്ചിങ്ങേ ഒരു ഡയബറ്റോളജിസ്റ്റായിട്ട് കാണാവുന്നതാണ്. പ്രമേഹത്തെ നിയന്ത്രിക്കാനായി ഇതിന് വളരെ കഴിവുണ്ട്.

പീച്ചിങ്ങ തുണിയിൽ പിഴിഞ്ഞ് കൈക്കുമ്പിളിലാക്കി മഞ്ഞപ്പിത്തമുള്ളയാളിന്റെ മൂക്കിലൂടെ അകത്തേക്കൊഴിക്കുക. രോഗിയുടെ ഉള്ളിലുള്ള പിത്തരസവും, പിത്തലവണങ്ങളും മൂക്കിലൂടെ തന്നെ പുറത്തേക്കു പോവുകയും രോഗിക്കു സുഖം ലഭിക്കുകയും ചെയ്യും.

മഞ്ഞപ്പിത്തത്തിനുള്ള ഉത്തമ ഔഷധമാണു ഇതിൻ്റെ ഫലമായ പീച്ചിങ്ങ. കാട്ടുപീച്ചിലിനെയാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത്.