Ayurvedic Medicinal Plants

Abutilon indicum

ആട്ടങ്ങ, പേകുമ്മട്ടി

Family: Cucurbitaceae (Pumpkin family)
Genus: Citrullus
Botanical name: Citrullus colocynthis
PLANT NAME IN DIFFERENT LANGUAGES
Sanskrit: Indravaruni, Mahendravaruni, Visala, Indrahva, Mrugadani, Gavadana, Kshudraphala, Gavakshi
Hindi: Makkal, Badi indrayan
English: Bitter Apple, Colocynth, Bitter cucumber, Egusi, Vine of Sodom
Malayalam: Pekkummatti, Valiya Kattuvellari
(ആട്ടങ്ങ, പേകുമ്മട്ടി, പീരക്ക, പീരപെട്ടിക്ക, കുറുക്കൻ വെള്ളരിക്ക, കാക്ക തൊണ്ടി, കാട്ടുവെള്ളരി)

ആട്ടങ്ങ, പേകുമ്മട്ടി

പീരപെട്ടിക്ക അഥവാ പേകുമ്മട്ടി നമ്മുടെ നാട്ടു ചുറ്റുപാടും ധാരാളമായി കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് എന്നാൽ ഇപ്പോൾ വിരളമായിട്ട് കാണുന്നുള്ളൂ. (ശാസ്ത്രീയനാമം :  Citrullus colocynthis). വെള്ളരി ചിരിയോട് സാമ്യമുള്ള ഇലയും മഞ്ഞപ്പൂവും അൽപ്പം നീണ്ട കായയും ഉള്ള വള്ളിച്ചെടിയാണ് ആട്ടങ്ങ.  പല രൂപങ്ങളിലും വ്യത്യസ്ത നിറങ്ങളിലും പേകുമ്മട്ടി അഥവാ ആട്ടങ്ങ കാണപ്പെടുന്നുണ്ട്.

ഏകദേശം മേന്തോന്നിയോളം വിഷ വീര്യം ഉള്ള സസ്യമാണ് ആട്ടങ്ങ്. ആട്ടങ്ങയ്ക്കാട്ടിലും ചെറിയ ഇലയും പൂവും ഉരുണ്ട കായ്യുംമുള്ളത് നെയ്യുണ്ണിയാണ്. ആട്ടങ്ങയ്ക്കും നെയ്യുണ്ണിയും രണ്ട് ഔഷധമാണ്.

ഔഷധ യോഗങ്ങൾ

നാട്ടു ചികിത്സയിലും സിദ്ധ ചികിത്സയിലും ആണ് ആട്ടങ്ങ പരാമർശിച്ചിട്ടുള്ളത്. ആട്ടങ്ങ ഗർഭാശയത്തെ ശുദ്ധമാക്കുന്നതാണ്. നാരായണ ചൂർണ്ണം, ഇന്ദ്ര വാർണി ചൂർണം എന്നിവയിൽ ഉപയോഗിക്കുന്നുണ്ട്. കൃമി, കഫം, വ്രണം, മഹോത്തരം എന്നിവയിൽ ഉപയോഗിക്കാറുണ്ട്. ശക്തമായ വിരോചന ഔഷധമാണ് ആട്ടങ്ങ. വിഷഹര ഔഷധസസ്യമാണ് അടങ്ങ. ഇത് പ്രധാനമായും ഉറക്കക്കുറവിനും പ്രമേഹത്തിനും പുകച്ചിലിനും വിഷത്തിനും ഉപയോഗിക്കാറുണ്ട്. കേരളത്തിൽ നാട്ടുവൈദ്യന്മാർ കഫപിത്ത പ്രധാനമായ വാതരോഗങ്ങൾക്ക്  ഉപയോഗിക്കാറുണ്ട്. കൈപ്പ് വളരെ കൂടുതലുള്ള ഔഷധമാണ് ആട്ടങ്ങ.