Ayurvedic Medicinal Plants
പീരപപെട്ടിക്ക, മുക്കാപ്പിരി
Genus: Cucumis
Botanical name: Cucumis maderaspatanus
PLANT NAME IN DIFFERENT LANGUAGES
Sanskrit: Paripushkara
Hindi: Aganaki, Agumaki
English: Madras pea pumpkin, Rough bryony
Malayalam: Perapaticka, Mukkpeeram, Mukkalpeeram
പീരപപെട്ടിക്ക, മുക്കാപ്പിരി
വളരെയേറെ ഔഷധ ഗുണങ്ങൾ ഉണ്ടെങ്കിലും അറിവില്ലാത്തതിനാൽ സാധാരണ കളസസ്യമായി പരിഗണിക്കുന്ന ഒരു സസ്യമാണ് മുക്കാപ്പിരി അഥവാ പീരപപെട്ടിക്ക (ശാസ്ത്രീയനാമം : Cucumis maderaspatanus). ഇന്ത്യ, തായ്‌വാൻ, മലേഷ്യ, ചൈന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് ഇത് കാണപ്പെടുന്നത്. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ വേലികളിൽ വള്ളിപോലെ ഇത് പടർന്നു പിടിക്കാറുണ്ട്.
പടർന്ന് ഇളം തണ്ടുള്ള സസ്യമാണ് പീരപെട്ടിക്കാ അഥവാ മുക്കാപ്പിരി. മൂന്നു മീറ്റർ വരെ ഈ തണ്ടുകൾക്ക് നീളം വയ്ക്കാറുണ്ട്. ഏകവർഷികമായ സസ്യമാണ്. തണ്ടും ഇലകളും ഫലങ്ങളും എല്ലാം രോമിലാണ്. ഇലകൾ ഏറെക്കുറെ ഹൃദയത്തിന്റെ ആകൃതിയിലുള്ളതാണ്. വളരെ ചെറിയ പൂക്കൾക്ക് മഞ്ഞനിറം ആണ് ഉള്ളത്. പൂവിടുന്ന ഏപ്രിൽ മുതൽ ഒക്ടോബർ വരെ മാസങ്ങളിലാണ്. ഫലങ്ങൾ ഗോളാകൃതിയിലാണ്. പഴങ്ങൾ പച്ചനിറത്തിൽ വെളുത്ത പാടുകളുള്ള വരകളുള്ളതാണ് അത് പാകമാകുമ്പോൾ ചുവപ്പ് നിറമായി മാറുന്നു, സാധാരണയായി 2-3 വിത്തുകൾ പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. വിത്തുകൾ അണ്ഡാരം ആണ്. ജൈവ പെട്രോൾ ഉണ്ടാക്കാൻ ഉള്ള സസ്യങ്ങളിൽ പെട്ടതാണ് ഇതു. ഈ സസ്യങ്ങൾ മുഴുവൻ പ്രത്യേകിച്ച് ഇലകൾ ഭക്ഷ്യയോഗ്യമാണ്.
ഔഷധ യോഗങ്ങൾ
സിദ്ധ ആയുർവേദ വൈദ്യശാസ്ത്ര അനുസരിച്ച് ഇലകൾ വേര്, പഴങ്ങൾ, ഇവ ആമാശയം, അൾസർ, ആന്റി ഇൻഫ്ളമേറ്ററി എന്നിവയ്ക്ക് ഉപയോഗിക്കുന്നു. മൃഗ ചികിത്സയ്ക്ക് പ്രത്യേകിച്ച് കന്നുകാലികൾക്ക് വരുന്ന അണുബാധയെ ചികിത്സിക്കാൻ ഉപയോഗപ്രദമാണ്.