Ayurvedic Medicinal Plants
Abutilon indicum

പെരിങ്ങലം, വട്ടപ്പെരുക്

Family: Verbenaceae
Genus: Clerodendrum
Botanical name: Clerodendrum viscosum Vent / Clerodendrum infortunatum
PLANT NAME IN DIFFERENT LANGUAGES
English: Hill glory bower , Clerodendrum
Sanskrit: Bhandira Sthauneya.
Hindi: Bhates, Titabhamt
Malayalam: Periyalam, Peruku, perigalam
( പെരിങ്ങലം, വട്ടപ്പെരുക്, പെരുക്കിഞ്ചെടി, പെരുകിലം, പെരുവലം, പെരിയലം, പെരിയാലം, പെരിങ്ങലം, പെരുക്, പെരു, വട്ടപ്പലം, വാട്ടാപ്പലം, ഒരുവേരൻ )

പെരിങ്ങലം, വട്ടപ്പെരുക്

കേരളത്തിൽ വളരെ സാധാരണമായ സസ്യങ്ങളിലൊന്നാണ് വട്ടപ്പെരുക് അഥവ പെരുക്കിഞ്ചെടി. (ശാസ്ത്രീയനാമം : Plectranthus amboinicus). ഈ ചെടി മനുഷ്യ ജീവിതത്തിലെ പ്രത്യേകിച്ച് സ്ത്രീകളുടെ  ആരോഗ്യത്തിന് വളരെയേറെ പ്രാധാന്യം ലഭിച്ചിട്ടുള്ള ചെടിയാണിത്. ഈ ചെടിക്ക് നേരെ താഴോട്ട് ഒറ്റ വെ രിലാണ് വളരുന്നത്. ഈ വേരുകൾക്ക് ഔഷധഗുണമുണ്ട്. ഹൃദയാകൃതിയിലുള്ള ഇലകൾ വലുതും നനുത്തരോമാവൃതം ആയതും ഏകദേശം 10 സെന്റീമീറ്റർ മുതൽ 25 സെന്റീമീറ്റർ വരെ വിസ്താരമുള്ളതുമാണ്‌. പൂക്കൾ മധ്യഭാഗം പിങ്ക് നിറത്തോടെ വെളുത്ത നിറത്തിൽ കാണപ്പെടുന്നു. കായ്കൾ ഗോളാകൃതിയുള്ളവയും പാകമാകുമ്പോൾ ഏകദേശം കറുത്ത നിറത്തിലുള്ളവയുമാണ്‌. ഏതാണ്ട് ഇരുപതോളം ചികിത്സകൾ ഈ ചെടിയുമായി ബന്ധപ്പെട്ട ആയുർവേദത്തിൽ ഉണ്ട്. ആയുർവ്വേദത്തിലും സിദ്ധവൈദ്യത്തിലും ഔഷധമായി വട്ടപ്പലത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കുന്നു. ഹോമിയോപ്പതിയിലും ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്നു.

ഔഷധ യോഗങ്ങൾ

വിരയിളക്കാൻ പെരിങ്ങലം ഉപയോഗിയ്ക്കുന്നു. മലേറിയയ്ക്ക് ഇതിൽ നിന്നെടുക്കുന്ന നീര് ഔഷധമാണത്രേ. വയറുകടി, വയറിളക്കം എന്നിവയ്ക്കും ഗൊണോറിയ, വിഷം എന്നിവയ്ക്കും ആയു‍വേദ ചികിൽസയിൽ ഉപയോഗിക്കുന്നു.

ഈ സസ്യത്തിന്റെ തളിരല (തൊട്ടുരിയാടാതെ: അനാവശ്യമായി സംസാരങ്ങൾ ഒച്ചപ്പാട് കൂടാതെ) ഉള്ളുംക്കയിൽ ഞെരടി പിഴിഞ്ഞ് നീരെടുത്ത് കാലിന്റെ പെരുവിരലിന്റെ നഖത്തിൽ പുരട്ടുക  മൈഗ്രേൻ ശമിക്കും.

അല്ലെങ്കിൽ മൈഗ്രേൻ തലയുടെ ഇടതുവശത്താണ് വേദനയെങ്കിൽ വലതുവശത്തെ പെരുവിരലിൽ മരുന്ന് പിഴിയുക.

നേരെ മറിച്ച് വലതുവശത്ത് വേദനയെങ്കിൽ ഇടത്തെ വശത്തെ പെരുവിരളിൽ മരുന്ന് പിഴിയുക. പരമ്പരാഗത രീതിയിൽ കൊടിഞ്ഞിക്ക് ഫലവത്തായ ചികിത്സയാണിത്.  ഈ ചികിത്സാരീതി തുടർച്ചയായി 7 ദിവസം ചെയ്യുകയാണെങ്കിൽ കൊടിഞ്ഞി പൂർണ്ണമായിട്ടും ശമിക്കും.