Ayurvedic Medicinal Plants
Abutilon indicum

Pezhe             പേഴ്

Family: Lecythidaceae
Genus: Careya
Botanical name: Careya arborea.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kumbhi, Katabhi, Samudraphala
English: Slow Match Tree
Hindi: Kumbi
Malayalam: Pezhu, Alam, Aatupezhu
(പേഴ്,  ആലം)

പേഴ്

ഇന്ത്യ, മ്യാന്മർ എന്നിവിടങ്ങളിലെ ഇലപൊഴിയും കാടുകളിൽ വളരുന്ന മരം (ശാസ്ത്രീയനാമം: Careya Arborea).  20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഇലപൊഴിയും മരം. ആലം എന്നും അറിയപ്പെടുന്നു. ഇല പൊഴിക്കുന്ന മരം. തീയും വരൾച്ചയും സഹിക്കാൻ കഴിയും. വിത്തുമൂലം സ്വാഭാവികമായ പുനരുദ്ഭവം ധാരാളം നടക്കുന്നു. അനുപർണ്ണങ്ങളില്ലാത്ത ലഘു ഇല. 15-30 സെ. മി. നീളവും അതിന്റെ മൂന്നിലൊന്നോളം വീതിയും. ഇല പൊഴിയുന്നതിനു മുൻപ്‌ ചുവക്കുന്നു. ഫെബ്രുവരിയിൽ പൂക്കളുണ്ടായിത്തുടങ്ങും. ജൂണിൽ വിളഞ്ഞു തുടങ്ങുന്ന കായ്കൾ നല്ല പച്ചനിറത്തിൽ ഉരുണ്ടിരിക്കും. കുട്ടികൾ ഇവ പറിച്ചു പന്തുകളിക്കാറുണ്ട്‌. കാട്ടുപന്നികൾക്ക് ഇതിന്റെ തടി ഇഷ്ടമാണ്. അതുകൊണ്ട് അവയെ ആകർഷിക്കാൻ വേട്ടക്കാർ ഈ മരം ഉപയോഗിക്കുന്നു. തടിക്കും പൂവിനും ഔഷധഗുണമുണ്ട്.

ഔഷധ യോഗങ്ങൾ

പുരാതന കാലങ്ങളിൽ എലിവിഷചികിത്സയ്ക്ക് പേഴ്ന്റെ കുരുന്നു (കൂമ്പ്) അരച്ച് ഔഷധങ്ങളിൽ ഉപയോഗിച്ചിരുന്നു.

ആയുർവേദത്തിൽ ഒട്ടകമുള്ള് ഉപയോഗിച്ചു നിർമിക്കുന്ന   ഔഷദങ്ങൾ

പർപ്പതാകാരിഷ്ടം, ചന്ദനാദി കഷായം, ദേവദാർവാദി കഷായ, മഹാതിക്തം കഷായം, കണ്ടകരി അവലേഹ മഹാ വിഷഗർഭ തൈലം.

ഔഷധ ആവശ്യങ്ങൾക്കായി ഒട്ടക മുള്ളോ മറ്റേതെങ്കിലും സസ്യമോ ​​ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു യോഗ്യതയുള്ള ആയുർവേദ പ്രാക്ടീഷണർ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊവൈഡറുമായി ബന്ധപ്പെടുക.