Plash പ്ലാശ്, ചമത
Genus: Butea
Botanical name: Butea monosperma (Lam.) Taub.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Palasa, Kimsuka, Raktapushpa, Ksharasreshta
English: Flame of the forest
Hindi: Palas, Dhak
Malayalam: Chamata, Plash
പ്ലാശ്
ചുവന്ന പൂക്കളുണ്ടാവുന്ന നിത്യഹരിതമരങ്ങളിലൊന്നാണ് പ്ലാശ് അഥവാ ചമത. Butea monosperma അഥവാ Butea frondosa, Erythrina monosperma അഥവാ Plaso monosperma എന്ന് ശാസ്ത്രീയനാമം. കാട്ടുപ്രദേശങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ഒരു ഔഷധസസ്യ മാണ് പ്ളാശ്. ഇന്ത്യയിലുടനീളമുള്ള വനപ്രദേശങ്ങളിൽ കാണപ്പെടുന്നു. കൂടാതെ വളക്കൂറുള്ള മണൽപ്രദേശത്തും കണ്ടുവരുന്നു.
10-15 മീറ്റർ ഉയരത്തിൽ വളരുന്ന ഇടത്തരം വൃക്ഷം. ഇതിന്റെ പ്രധാന തടി വളഞ്ഞുപുളഞ്ഞ് ശാഖോപശാഖകളോടു കൂടിയതാണ്. തൊലി വിള്ളലുകളോടു കൂടിയതും ചാരനിറത്തോടുകൂടിയതുമാണ്. ഇലകൾ തിപത കങ്ങളാണ്. അഗ്രപത്രകം വലുതും അധോമുഖഅണ്ഡാകാരവും 10-20 സെ.മീ. നീളമുള്ളതുമാണ്; പത്രവൃന്തത്തിന് 10-15 സെ.മീ. നീളമുണ്ട്. പത്ര വന്തപാദം തടിച്ചിരിക്കും. സാധാരണയായി ഇലയില്ലാത്ത ശിഖരങ്ങളിൽ പൂങ്കുല പ്രത്യക്ഷപ്പെടുന്നു. ബാഹ്യദളപുടത്തിൻ്റെ ബാഹ്യഭാഗം തവിട്ടുനിറ ത്തിൽ വെൽവെറ്റ് പോലെയും അകവശം വെളുത്ത് മാർദവമുള്ളതുമായിരി ക്കും. ദളങ്ങൾ 5. ചുവപ്പുനിറം. ദളപുടത്തിൽ പതാകദളവും പക്ഷദളങ്ങളും കീൽദളങ്ങളും ഉണ്ട്. കേസരങ്ങൾ 10. ഇതിൽ 9 എണ്ണം യോജിച്ചും ഒരെണ്ണം സ്വതന്ത്രമായും നിൽക്കുന്നു. കായ് പോഡ്. 2.5-5 സെ.മീ. വീതിയും 10-15 സെ.മീ. നീളവുമുണ്ട്. ഒരു പോഡിൽ ഒറ്റ വിത്തേ ഉള്ളൂ. വിത്തു മൂലം പ്രവർധനം നടക്കുന്നു.
1981 ഇന്ത്യൻ തപാൽ വകുപ്പ് ചമതയുടെ സ്റ്റാമ്പ് പുറത്തിറക്കി ഉണ്ടായി.
ഔഷധ യോഗങ്ങൾ
പൂവ്, ഇല, കായ്, തൊലി ആയുർവേദത്തിൽ ഔഷധം നിർമാണത്തിന് ഉപയോഗിക്കുന്നു. കഫത്തിനും വാതത്തിനും നന്ന്. തൊലിക്കും കറയ്ക്കും രക്തവാർച്ച ഉടയാനുള്ള ശക്തിയുണ്ട്. വിത്ത്, കറ, തൊലി ഇവ ഉദരകൃമിയെ നശിപ്പിക്കുന്നു. പ്രധാനമായി യോനീരോഗങ്ങൾക്കും ഉദരകൃമിക്കും ഔഷധ മായി ഇതിനെ ആയുർവേദശാസ്ത്രം ഉപയോഗിച്ചുവരുന്നു.
പലാശക്ഷാരം, പലാശബീജചൂർണം, അരിമേദസ്തൈലം / അരിമേദാദി തൈലം ഇവയിലെ പ്രധാന ചേരുവ യാണ് പ്ലാശ്.
ചില ഔഷധപ്രയോഗങ്ങൾ
പ്ലാശിന്റെ കുരു അരച്ചെടുത്ത കൽക്കം 6 ഗ്രാം ഒരു ഗ്ലാസ് മോരിൽ കലക്കി മൂന്നു ദിവസം തുടർച്ചയായി രാവിലെയും വൈകിട്ടും കൂടിച്ചാൽ ഉദരകൃമി നശിപ്പിക്കും.
പ്ലാശിൻതൊലി കഷായം വച്ച് ദിവസം 3 നേരം വീതം കുടിക്കാമെ ങ്കിൽ സ്ത്രീകളിലുണ്ടാകുന്ന രക്തസ്രാവം, ശ്വേതപ്രദരം ഇവ ശമിക്കും.
വിത്തു പൊടിച്ച് നാരങ്ങാനീരു ചേർത്ത് ചൊറിച്ചിലുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ ശമനം കിട്ടും.
ഗൊണോറിയ മുതലായ രോഗങ്ങളുള്ളവരുടെ ശുക്ലം ഗർഭോൽപ്പാദ നത്തിന് അസമർഥമാണെങ്കിൽ പ്ലാശിൻതൊലി കൊണ്ടുള്ള കഷായം കുടി ക്കുന്നത് നല്ലതാണെന്നു പറയുന്നു.
ഔഷധ ആവശ്യങ്ങൾക്കായി പ്ലാശ് മറ്റേതെങ്കിലും സസ്യമോ ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു യോഗ്യതയുള്ള ആയുർവേദ പ്രാക്ടീഷണർ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊവൈഡറുമായി ബന്ധപ്പെടുക.