Ayurvedic Medicinal Plants

Poochameesa പൂച്ചമീശ
Genus: Orthosiphon
Botanical name: Orthosiphon aristatus
PLANT NAME IN DIFFERENT LANGUAGES
Sanskrit: Arjaka, Marjarasmasru
English: Cats whiskers, Java Tea, Indian kidney tea
Hindi: Mutri tulsi
Malayalam: Poochameesa, Poochatulasi
പൂച്ചമീശ
പൂച്ചയുടെ മീശയോട് ഏറെ സാദൃശ്യം ഉള്ള പൂവുണ്ടാകുന്ന ഒരു ഔഷധസസ്യമാണ് പൂച്ച മീശ ( ശാസ്ത്രീയനാമം: Orthosiphon aristatus). തെക്ക് കിഴക്ക് ഏഷ്യയിലും ഓസ്ട്രേലിയൻ പ്രദേശത്തും കാണപ്പെടുന്ന സസ്യമാണ്. പൂമ്പാറ്റകൾക്കും തേനീച്ചകൾക്കും പക്ഷികൾക്കും പ്രിയപ്പെട്ടതാണ് പൂച്ച മീശ. ഏകദേശം നാലടി വളരുന്ന സത്യമാണ്. പൂക്കളുടെ നിറം വെളുത്തതാണ്. ഈ സസ്യ ഉപയോഗിച്ച് പുറം നാട്ടുകാർ ചായ ഉണ്ടാക്കുന്നുണ്ട്. ഉദ്യാനങ്ങളിൽ നട്ടു പിടിപ്പിക്കാറുണ്ട്.
ഔഷധ യോഗങ്ങൾ
നാട്ടുവൈദ്യത്തിൽ ഈ സസ്യം കഷായത്തിന് ഉപയോഗിക്കുന്നുണ്ട്. വൃക്ക രോഗങ്ങൾക്കും കല്ല് പ്രശ്നങ്ങൾക്കും പ്രത്യേകിച്ച് യൂറിയ, ക്രിയാറ്റിൻ, യൂറിക് ആസിഡ്, പൊട്ടാസ്യം, സോഡിയം ഇവയുടെ ഏറ്റക്കുറിച്ചുലുകൾക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്ന സസ്യമാണ്. രക്തസമ്മർദ്ദനം, പിത്താശയെ കല്ലിനും, പഞ്ചസാരയുടെ അളവ് കുറക്കാനും സഹായിക്കുന്നു.