Ayurvedic Medicinal Plants

Abutilon indicum

പൊട്ടക്കാവളം

Family: Sterculiaceae (Cacao family)
Genus: Sterculia
Botanical name: Sterculia foetida
PLANT NAME IN DIFFERENT LANGUAGES
Sanskrit: putidaru, vitkhadirah
Hindi: Jangali badam
English: Java Olive, Peon, Poon Tree, Wild Indian Almond, Sterculia nut
Malayalam: Pottakkavalam, Malamparaththi, Pinar
(പിണർ, പൊട്ടക്കാവളം, പിണർ, മലമ്പരത്തി, പീനാറി, മലമ്പരത്തി, തൊണ്ടി, കാളന്തട്ട)

പൊട്ടക്കാവളം

മലയാളികൾക്കൊക്കെ ഗൃഹാതുരത്വം ഉണർത്തുന്ന സസ്യമാണ്. പഴയ കാലങ്ങളിൽ ഈർപ്പമുള്ള മണ്ണിൽ ധാരാളമായി ഉണ്ടായിരുന്ന മരമാണ് പൊട്ടക്കാവളം.  ഈ സസ്യം 20 മീറ്റർ വരെ ഉയരം വയ്ക്കുന്നു. പശ്ചിമഘട്ടത്തിലും ഇന്ത്യ മലേഷ്യയിലും ഒക്കെ ഈ മരം സമ്മർദ്ദമായി വളരാറുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 900 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ  ഈ സസ്യം ഉണ്ടാകാറുണ്ട്. ഇതിനെ തൊണ്ടി എന്നു വിളിക്കാറുണ്ട്. ഈ വൃക്ഷത്തിന്റെ ശാഖകൾ രോമിലമാണ്. മരത്തിന്റെ പുറംതൊ ചില കാലങ്ങളിൽ ഉരിഞ്ഞു പോകാറുണ്ട്. അതുപോലെതന്നെ ഇതിന്റെ ഇലകൾ നീണ്ട പച്ച നിറത്തിലുള്ളതും നീണ്ട പരന്നതും ആണ്. ഇലകൾക്ക് 30 സെന്റീമീറ്ററോളം വരെ നീളം വരാറുണ്ട്.  ഈ അളവിന്റെ പകുതി തന്നെ വീതിയും ഉണ്ടാകാറുണ്ട്. ഇലയുടെ അടിഭാഗം വെളുത്ത സിൽക്ക് പോലെ രോമിലമാണ്. പൂവിടുന്നത്കൂടി കാവളത്തിന്റെ ഇലകൾ കടും പച്ച നിറത്തിൽ കട്ടിയുള്ളതായി മാറും. കമ്പിളി പോലെ രോമാവൃദ്ധമായതും വെളുപ്പും കടും വയലറ്റും നിറങ്ങൾ ചേർന്നതുമായ ഇതല്ലുകൾ ഉള്ള ചെറിയ പുഷ്പങ്ങളാണ് കാവളത്തിന്.  പൂവിടുമ്പോൾ അസഹ്യമായ മണമാണ് ഇതിനുള്ളത്. അതുകൊണ്ട് ഈ മരത്തിനോട് അവഗണന പല സ്ഥലങ്ങളിലും ഉണ്ടായിരുന്നു. മാത്രമല്ല ഇതിനെ വിഷമായി ചില സ്ഥലങ്ങളിൽ കരുതിയിട്ടുണ്ട്. ഇന്ത്യയിൽ വേനലിൽ പൂക്കുകയും മഴക്കാലത്തിനോട് അടുത്ത് ഫലങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. മരത്തിന്റെ ശാഖാഗ്രഹങ്ങളിൽ ആണ് പൂക്കൾ വിരിയുന്നത്. പൂക്കൾ കായികളായി മാറുകയ ശേഷം മൂപ്പത്തുമ്പോഴേക്കും ഈ സസ്യത്തിന്റെ ഇലകൾ പൊഴിഞ്ഞു തുടങ്ങും.

കാവളത്തിന്റെ കായ്കൾ പഴുത്ത് പാകമാകുന്നതോടുകൂടി. മരത്തിൽ ഇലകൾ ഒന്നും ഉണ്ടാകില്ല. ഇല പൊഴിഞ്ഞുതീരുന്ന മരത്തിൽ ചുവന്ന പഴുത്തു നിൽക്കുന്ന കാവളം കായ്കൾ കുലകൾ ആയിട്ടാണ് ഉണ്ടാകുന്നത് അത് വളരെ ഭംഗിയുള്ള ഒരു കാഴ്ചയാണ്.

കട്ടിയുള്ള പുറന്തോടുകൂടിയ പച്ച നിറത്തിലുള്ള കായ്കളാണ് ആദ്യം ഉണ്ടാകുന്നത്. അത് പാകമായി കഴിയുമ്പോൾ ചുവപ്പ് നിറമായി മാറും. പുറന്തോടിന്റെ ഉള്ളിലാണ് വിത്തുകൾ കാണപ്പെടുന്നത്. പാകമായ കായ്കൾ നെടുകെ പിളർന്ന് വിത്തുകൾ പുറത്തുവരും. കാവളത്തിന്റെ കായ്കൾ മാംസളമല്ല. പഴുത്ത കായ്കൾ പറിച്ചെടുത്ത് കുലുക്കി നോക്കിയാൽ വിത്തുകൾ കുലുങ്ങുന്ന ശബ്ദം കേൾക്കാൻ പറ്റും. കറുത്ത നിറത്തിലുള്ള വിത്തുകൾ കടലയുടെ വലിപ്പം ഉണ്ടാകും. ഒരു കായ്ക്കുള്ളിൽ 10 മുതൽ 16 വിത്തുകൾ ഉണ്ടാകും. കറുത്ത ആവരണത്തോടുകൂടിയതും വെളുത്ത ഉൾഭാഗവുമാണ് വിത്തുകൾ. കായ പിളർന്ന ശേഷവും വിത്തുകൾ വേർപെടാതെ തൊണ്ടിൽ തന്നെ പറ്റിയിരിക്കും. അതിനുശേഷം അടർന്നു വീഴുകയും ചെയ്യുന്നു.

ഈ സസ്യത്തിന്റെ തൊലി കട്ടിയുള്ളതും വളരെകാലം ഈടു നിൽക്കുന്നതും ആണ്. പഴയ കാലങ്ങളിൽ ഉറി ( ഒരു പഴയകാല വീട്ടുപകരണമാണ് ഉറി. അടുക്കളയുടെ മുകളിൽ അടുപ്പിനോടു ചേർന്നു പുക തട്ടാവുന്ന സ്ഥലത്തു കെട്ടി തൂക്കിയിടുന്നു) ഉണ്ടാക്കുന്നതിനും കൂടാതെ ആദിവാസികൾ വസ്ത്രത്തിനു വേണ്ടിയും ഉപയോഗിച്ചിരുന്നു.

ഈ സസ്യത്തിന്റെ കുരു പഴയകാലങ്ങളിൽ കുട്ടികൾ വാറത്തു കഴിക്കാറുണ്ടായിരുന്നു. (ഇത് വളരെ രുചികരമാണ്) ഇതിന്റെ വിത്ത് ചില സ്ഥലങ്ങളിൽ വിഷമുള്ളതായി കണക്കാക്കിയിരിക്കുന്നത് കൊണ്ട് കഴിച്ചിരുന്നില്ല. പക്ഷേ മഹാഭൂരിഭാഗവും സ്ഥലത്തും ഇതു കഴിച്ചിരുന്നു. ഇത് വളരെ രുചികരമാണ് ബദാംപരിപ്പിന്റെ രുചിയോട് സാമ്യമുണ്ട്. ഇതിന്റെ കുരുവിൽ നിന്നുണ്ടാകുന്ന രാസപദാർത്ഥത്തിന് കൊതുകിന്റെ കൂത്താടിയെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സസ്യത്തിന്റെ പലതും മലയണ്ണാന്റെ ആഹാരമാണ്.

ഔഷധ യോഗങ്ങൾ

ഈ സസ്യത്തിന്റെ തണ്ടും ഇലയും ഒക്കെ മൃഗ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. കുരുവിന്റെ എണ്ണ പ്രമേഹത്തിനും പൊണ്ണത്തടിക്കുമെതിരെ ഔഷധമാണ്.