Ayurvedic Medicinal Plants

Prashanbhedi പാഷാണഭേദി
Genus: Bergenia
Botanical name: Bergenia ciliata
PLANT NAME IN DIFFERENT LANGUAGES
Sanskrit: Pashanabheda, Vatapatri
Hindi: Paatherchur, Paatherchatta
English: Frilly bergenia, Hairy bergenia, Winter begonia
Malayalam: Prashanbhedi
പാഷാണഭേദി
ഇന്ത്യയിൽ പല ഭാഗങ്ങളിലും ബെർജീനിയ ലിഗുലാറ്റ (Bergenia ligulata) യെയാണ് പാഷാണഭേദിയായി കണക്കാക്കുന്നത്. കേരളത്തിൽ പാഷാണഭേദിയായി ഉപയോഗിക്കുന്നത് റോട്ടുല അക്വാട്ടിക്ക (Rotula aquatica) എന്ന് ശാസ്ത്രീയ നാമമുള്ള കല്ലൂർ വഞ്ചിയാണ്. ഇവിടെ വിവരിക്കുന്നത് Bergenia ligulata എന്ന സസ്യത്തെയാണ്.
പാഷാണം എന്ന വാക്കിന്റെ അർത്ഥം വിഷം എന്നാണ്. പാഷാണ ഭേദി എന്ന്തു വിഷത്തെ ഹനിക്കുന്നു എന്നാണ് അർത്ഥം. ഹിമാലയം അഫ്ഗാനിസ്ഥാൻ കാശ്മീർ നേപ്പാൾ ഭൂട്ടാൻ ഇന്ത്യൻ വടക്ക് പടിഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ധന്യമായ വളരുന്നു. സമുദ്രനിരപ്പിൽ നിന്ന് ആയിരം അടി എങ്കിലും ഉയരമുള്ള പർവ്വതസ്ഥാനുകളിൽ ആണ് യഥാർത്ഥ പാഷാണഭേദി വളരുന്നത്. ഹിമാലയം പ്രദേശങ്ങളിൽ നന്നായിട്ട് വളരുന്നുണ്ട്. കല്ലിന്റെ കൂട്ടങ്ങളോട് പറ്റിച്ചേർന്നാണ് ഇത് വളർന്ന് കാണുന്നത്. ഗുജറാത്തിൽ അപൂർവമായി ഈ സസ്യം കാണപ്പെടുന്നു. തെക്കേ ഇന്ത്യയിൽ ഈ സസ്യം സ്വാഭാവികമായി വളരുന്നില്ല.
അര മീറ്ററോളം ഉയരത്തിൽ വളരുന്ന ഔഷധസസ്യമാണ് പാഷാണഭേദി. ഇതൊരു ബഹുവർഷ സസ്യമാണ്. ഇലകൾ പൊതുവേ വട്ടത്തിലാണ് കാണപ്പെടാറ് ചെലവ് ദീർഘവൃത്താകൃതിയിലും കാണപ്പെടുന്നു. ഇലകളുടെ അറ്റത്ത് വിസ്തൃതി പൊതുവേ കൂടുതലായിരിക്കും. ഇലകളുടെ മേൽഭാഗം നല്ല പച്ചപ്പ് ഉണ്ടെങ്കിലും അടിഭാവം മിക്കപ്പോഴും ചുവപ്പ് നിറം ആയിരിക്കും. ഇലകൾക്ക് നാല് മുതൽ 6 സെന്റീമീറ്റർ വരെ നീളവും മൂന്നു മുതൽ 5 സെന്റീമീറ്റർ വരെ വീതിയും കാണും. ഒരു ചെടിയിൽ തന്നെ പല വലിപ്പത്തിലുള്ള ഇലകൾ ഉണ്ടാകാറുണ്ട്. ഇലകൾ അടിയിൽ നിന്ന് വരുന്ന 25 സെന്റീമീറ്റർ നീളമുള്ള തണ്ടിൽ കുലകൾ ആയിട്ടാണ് കാണപ്പെടുന്നത്. പൂക്കൾക്ക് ഒന്നു മുതൽ രണ്ട് സെന്റീമീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്. ഓരോ പൂവിനും 5 ഇതളുകൾ ഉണ്ടാകും. വെള്ള ചുവപ്പ് നീല എന്നീ നിറങ്ങളിൽ പൂക്കൾ ഉണ്ടാകാറുണ്ട്. മാർച്ച് മുതൽ ജൂലൈ വരെയുള്ള മാസങ്ങളാണ് പൂവിടുന്നത്. തായി വേരിന് രണ്ടര സെന്റീമീറ്റർ വരെ വണ്ണം ഉണ്ടാകാറുണ്ട്. വേര് പൊതുവേ ചുവപ്പ് കളർ ആണ് കാണപ്പെടുന്നത്. അനേകം ചെറു വേർ രുകളും ഇതിൽ ഉണ്ടായിരിക്കും.
ഔഷധ യോഗങ്ങൾ
പാഷാണഭേദിയുടെ വേരാണ് പൊതുവേ ഔഷധമായി ഉപയോഗിക്കുന്നത്. വൃക്കയിലും, മൂത്രാശയത്തിലും ഉണ്ടാകുന്ന കല്ലുകളെ ദ്രവിപ്പിക്കുന്ന ഔഷധമാണ് പാഷാണഭേദി. പ്രോസ്റ്റേറ്റിന് ഉണ്ടാകുന്ന രോഗങ്ങൾക്കും പാഷാണഭേദി ഔഷധമാണ്. വിഷത്തെ ശമിപ്പിക്കാനും ശാസകോശ രോഗങ്ങൾക്കും നേത്രസംബന്ധിയായ രോഗങ്ങൾക്കും മരുന്നാണ് പാഷാണഭേദി.
നമ്മുടെ നാട്ടിലെ കടകളിൽ വാങ്ങിയാൽ അത് ആറ്റുവഞ്ചിയുടെയോ, കല്ലൂർ വഞ്ചിയുടെ വേരുകൾ ആയിരിക്കും. കല്ലൂർ വഞ്ചിയുടെ വേരാണെങ്കിൽ ഗുണമുണ്ട്. ആറ്റുഞ്ചി ആണെങ്കിൽ ഗുണങ്ങൾ കിട്ടുകയില്ല.