Ayurvedic Medicinal Plants

Abutilon indicum

പെരുംജീരകം, വലിയജീരകം

Family: Apiaceae (Carrot family)
Genus: Foeniculum
Botanical name: Foeniculum vulgare
PLANT NAME IN DIFFERENT LANGUAGES
Sanskrit: Misreya, Madhurika
Hindi: Moti saunf
English: Fennel, Sweet fennel, Florence fennel, Finocchio, Wild Fennel
Malayalam: Preumjirakam
(പെരുംജീരകം, വലിയജീരകം, പെരുഞ്ജീരകം)

പെരുംജീരകം

ഒരു ഔഷധസസ്യമാണ് പെരും ജീരകം അഥവാ പെരുഞ്ജീരകം ഫീനിക്കുലം വൾഗയർ (Foeniculum vulgare) എന്ന ശാസ്ത്രീയനാമമുള്ള പെരുംജീരകം സംസ്കൃതത്തിൽ സ്ഥൂലജീരകം എന്നറിയപ്പെടുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നീ പ്രദേശങ്ങളിലാണിത് സാധാരണയായി കൃഷിചെയ്യുന്നത്. ആഹാരം കഴിച്ച് വായയുടെ ഗന്ധം മാറാൻ ഉപയോഗിക്കുന്ന ഒരു മസാലയാണിത്.

ഭക്ഷണശേഷമുള്ള വായുടെ വിരസത ഒഴിവാക്കുക, അഗ്നിബലം വർദ്ധിപ്പിക്കുക, വായുവിനെ അനുലോമനം ചെയ്യുക, ദഹനത്തെ ത്വരിതപ്പെടുത്തുക എന്നിവയാണ് ഇവയുടെ ഉപയോഗങ്ങൾ. ചടങ്ങായും ആദരവിന്റെ പ്രതീകമായും ഗുജറാത്ത്, മാഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നു.

ഔഷധ യോഗങ്ങൾ

ഗുരുതരമായ ഇൻഫ്ലമേഷൻ, ഹൃദ്രോഗം, സന്ധിവാതം, ദഹനസംബന്ധമായ രോഗങ്ങൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. പെരുംജീരകത്തിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകളും ആന്റി ഇന്‍ഫ്ലമേറ്ററി സംയുക്തങ്ങളും ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. ആർത്തവസമയത്തെ അസ്വസ്ഥതകൾ അകറ്റാൻ പെരുംജീരകവെള്ളം സഹായിക്കും. പേശികളെ റിലാക്സ് ചെയ്യിക്കാനുള്ള പെരുംജീരകത്തിന്റെ കഴിവ് ആർത്തവവേദന അകറ്റാൻ സഹായിക്കും.