Ayurvedic Medicinal Plants

പൂടപ്പഴം, അമ്മൂമ്മപ്പഴം
Genus: Passiflora
Botanical name: Passiflora foetida
PLANT NAME IN DIFFERENT LANGUAGES
Sanskrit: Lomaphala, Svaduphala
English: Wild Maracuja, Stinking Passion
Hindi: Jhumka lata
Malayalam: Pudapazham, Akasatondi
പൂടപ്പഴം, അമ്മൂമ്മപ്പഴം
പാതയോരങ്ങളിലും കുറ്റിക്കാടുകളിലും സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് അമ്മൂമ്മപ്പഴം അഥവാ പൂടപ്പഴം (ശാസ്ത്രീയനാമം : Passiflora foetida). പാഷൻ ഫ്രൂട്ടിന്റെ കുടുംബക്കാരനാണ്. പഴയകാലങ്ങളിൽ കുട്ടികൾ കഴിക്കുന്ന ഒരു പഴമാണ് അമ്മൂമ്മ പഴം അഥവാ പൂടപ്പഴം. ഈ സസ്യം വള്ളിച്ചെടി ആയിട്ടാണ് വളരുന്നത്. ഇത് വേലികളിലും കുറ്റിക്കാടിലും പറമ്പുകളിലും ഒക്കെ ധാരാളമായി വളരുന്ന സസ്യമായിരുന്നു. ഇന്ന് ഈ ചെടി അപൂർവമായി കാണാറുള്ളൂ. അമ്മൂമ്മ പഴം എന്നു പറയാൻ കാരണം പഴയകാലത്ത് അമ്മൂമ്മമാര് കൊച്ചുകുട്ടികൾക്ക് ഇത് ധാരാളം ആയി ഭക്ഷിക്കാൻ കൊടുക്കുമായിരുന്നു.
ഈ സസ്യത്തിന്റെ കായക്ക് ചുറ്റും കൂടെയുടെ ഒരു കവചം ഉണ്ടായതുകൊണ്ടാണ് ഇതിനെ പൂടപ്പഴം എന്ന് വിളിക്കുന്നത്. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിലാണ് പൂക്കൾ വിരിയുന്നത്. ഒക്ടോബറിൽ പഴങ്ങൾ പാകമാകും.
ഔഷധ യോഗങ്ങൾ
പ്രകൃതിദത്തമായ ഒട്ടേറെ പോഷകങ്ങളുടെ കലവറയാണ് പൂടപ്പഴം അഥവാ അമ്മൂമ്മ പഴം. കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഒട്ടേറെ മിനറകൾ പ്രോട്ടീനുകൾ എന്നിവയൊക്കെ ഈ പഴത്തിൽ ധാരാളം ആയിട്ടുണ്ട്. ഇളം ഇലകളും ചെടികളുടെ നുറുങ്ങുകളും ഭക്ഷ്യയോഗ്യമാണ്. വയറിനകത്ത് അൾസറിനെ സുഖപ്പെടുത്താനും, ഇതുകൂടാതെ എല്ലുകളുടെ ബലശേഷി വർദ്ധിപ്പിക്കാനും, അനീമിയ തടയാനും പ്രതിരോധിക്കാനും ബിപി കുറയ്ക്കാനും പല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒട്ടേറെ ഔഷധഗുണങ്ങളുള്ളതാണ്. വിയറ്റ്നാമീസ് നാടോടി വൈദ്യത്തിൽ ഉണങ്ങിയ ഇലകൾ ചായയിൽ ഉപയോഗിക്കുന്നു.
ഓരോ വർഷം കഴിയുന്തോറും ഈ സസ്യം കളനാശിനിയുടെ പ്രയോഗം മൂലം വംശം നശിച്ചു പോകുന്നു.