Ayurvedic Medicinal Plants

പുകയില, പൊകല
Genus: Nicotiana
Botanical name: Nicotiana tabacum Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Tamaghu, Taamraparna, Dhuumrapatraa
Hindi: Tamaku, Tampaku
English: Tobacco
Malayalam: Pukaila, Pukayila, Pokala
പുകയില
പുകയില ചെടിയുടെ ഇലയാണ് പുകയിലഎന്ന് അറിയപ്പെടുന്നത് (ശാസ്ത്രീയനാമം : Nicotiana tabacum). ലോകത്തിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന മാതക ദ്രവ്യമാണ്. നൂറ്റാണ്ടുകളായി മനുഷ്യൻ ഉപയോഗിച്ചുവരുന്ന ലഹരി വസ്തുവാണ് ഇത്. മറ്റുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ആളിനെ പുകയിലൂടെ സ്ഥിരം ഉപഭോക്താവ് ആക്കി മാറ്റാൻ പുകയിലേക്ക് കഴിവുണ്ട്. പണ്ട് ഭക്ഷണ ക്ഷാമം വന്നപ്പോൾ പുകയില ഊട്ടി മുറുക്കി വിശപ്പിനെ പ്രതിരോധിച്ചിരുന്നു. വടക്കേ ഇന്ത്യയിൽ പുകയിലയുടെ ഉപയോഗം വർദ്ധിക്കാൻ കാരണം അവിടുത്തെ ഭക്ഷണമാണ് എന്ന് വിലയിരുത്തൽ ഉണ്ട്.
പുകയിലയുടെ ജന്മദേശം ആമസോൺ മേഖലയിലെയിലാണ്. ഇത് കൂടുതലായി കൃഷി ചെയ്ത് അമേരിക്കയിലാണ്. ഇന്ത്യ, ചൈന, ജപ്പാൻ, പോളണ്ട് എന്നിവിടങ്ങളിൽ പുകയില കൃഷി ചെയ്യുന്നു. ഇന്ത്യയിൽ ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിലാണ് കൃഷി ചെയ്യുന്നത്. കേരളത്തിൽ കാസർഗോഡ് ജില്ലയിൽ പുകയില കൃഷി ചെയ്യുന്നുണ്ട്.
രണ്ട് മീറ്ററോളം ഉയരം വെക്കുന്ന ഏക വാർഷിക സത്യമാണ് പുകയില. കാണ്ടാം നേരെ വളരുന്ന മൃദു രോമമുള്ളതുമാണ്. തറ നിരപ്പിനോട് ചേർന്ന് ശാഖകൾ ഉണ്ടാകും. 9.5 സെന്റീമീറ്റർ മുതൽ 27 സെന്റീമീറ്റർ നീളവും 3 മുതൽ 8 സെന്റീമീറ്റർ വരെ വീതിയും ഉണ്ടാകും. ഇലയുടെ മധ്യഭാഗം വീതി കൂടി അത് കാണപ്പെടുന്നത്. പുഷ്പങ്ങൾ ചെടിയുടെ അഗ്രഭാഗത്ത് കാണപ്പെടുന്നു. വിത്തുകൾക്ക് ചുമപ്പ് കലർന്ന തവിട്ട് നിറമാണ്. വിത്ത് മുഖേനയാണ് വംശവർദ്ധനവ് നടക്കുന്നത്. ലോകത്ത് 68 ൽ പരം പുകയില ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പുകയില വെള്ളയും ചുമപ്പും നിറംത്തിൽ നമ്മുടെ നാട്ടിലുണ്ട്. കാട്ടുപുകൈലയും കാണപ്പെടുന്നു. നിക്കോട്ടിൻ എന്ന ആൽക്കലോയ്ഡ് ഇതിൽ അടങ്ങിയിരിക്കുന്നു. നിക്കോട്ടിൻ ഏറ്റവുമധികം അടങ്ങിയിരിക്കുന്നതും പുകയിലച്ചെടിയിലാണ്.
മുറുക്കാൻ മുക്കിപ്പൊടി പാൻ മസാല എന്നിവയെല്ലാം പുകയിലയുടെ ഉൽപ്പന്നങ്ങളാണ്. ഇത് കീടനാശിനിയായി ഉപയോഗിക്കാറുണ്ട്. പുകയില കഷായം നമ്മുടെ നാട്ടുകളിൽ ജൈവ കീടനാശിനിയായി ഉപയോഗിക്കുന്നു.
മുൻകാലങ്ങളിൽ മുറുക്ക് വ്യാപകമായിരുന്നു. ഒരു വീട്ടിൽ ചെന്നാൽ അതിഥിക്ക് ആദ്യം മുറുക്കാൻ കൊടുക്കുന്ന ഒരു പരമ്പരാഗത രീതിയായിരുന്നു. മുറുക്കാൻ അതിഥിക്ക് കൊടുക്കുമ്പോൾ അതിലധികം പുകയില ഉണ്ടെങ്കിൽ ആ വീട്ടിൽ ബുദ്ധി ശൂന്യനായ ഒരാൾ ഉണ്ടെന്നും, ചുണ്ണാമ്പ് മുറുക്കാനിൽ കൂടുതൽ ആണെങ്കിൽ ആതിഥേയൻ (കൊണ്ടുവന്ന ആൾ) ശുദ്ധനാണെന്നും, പാക്കാണ് അധികമെങ്കിൽ ഗുരുത്വം ഉള്ളവനാണെന്നും, വെറ്റിലയാണ് അധികമെങ്കിൽ ഭാഗ്യമുള്ള കുടുംബം ആണെന്നൊക്കെ ലക്ഷണശാസ്ത്രം പറയാറുണ്ട്.
ഔഷധ യോഗങ്ങൾ
പുകയില ചെടിയുടെ ഔഷധയോഗ്യമായ ഭാഗം ഇലയാണ്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും പുകയില മരുന്നായി ഉപയോഗിക്കുന്നുണ്ട്. ദഹനക്കുറവ്, വയറുപെരുപ്പം, അരുജി, വയറുവേദന, നീര്, അഗ്നി മാന്ദ്യം, ഇവാ ശിവശമിപ്പിക്കുന്നതാണ്. ദഹനം വർദ്ധിപ്പിക്കുന്നതാണ്. വിഷം ഉള്ളിച്ചെന്നാൽ ചർദ്ദിച്ചു പുറന്തള്ളാൻ വേണ്ടി പുകയില നീര് ഉപയോഗിക്കുന്നു. പല്ലുവേദനയ്ക്ക് പുകയില ചേർന്ന യോഗങ്ങൾ ഉപയോഗിച്ചിരുന്നു.
പുകയില ഒരു കുരുമുളക് വലിപ്പത്തിൽ വിഴുങ്ങുകയാണെങ്കിൽ ഇക്കിളി ശമിക്കും. നല്ല ഫലം കിട്ടിയിട്ടുണ്ട്.