Ayurvedic Medicinal Plants
പുലിനഖം
Genus: Martynia
Botanical name: Martynia annua
PLANT NAME IN DIFFERENT LANGUAGES
Sanskrit: kakanasa
Hindi: Baghnakh, Hathajori, Ulat-kanta
English: Devil’s Claws, Tiger’s Claw
Malayalam: Pulinakham
പുലിനഖം
മെക്സിക്കോയിലെ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കാക്കച്ചുണ്ട് അഥവാ പുലിനഖം. (ശാസ്ത്രീയനാമം: Martynia annua). സസ്യം ആയുർവേദത്തിൽ സിദ്ധവൈദ്യത്തിലും ഉപയോഗിക്കുന്നുണ്ട്. ഈ സസ്യത്തിന്റെ ഇംഗ്ലീഷ് നാമകരണംടൈഗേഴ് ക്ലാവ എന്നാണ്. ടൈഗേഴ് ക്ലാവ എന്ന് പറയുന്നതിന് പ്രധാന കാരണം പുലിയുടെ നഖം പോലെയാണ് ഇതിന്റെ കായുടെ അഗ്രഭാഗം ഇരിക്കുന്നത്കൊണ്ടാണ്. അതുപോലെതന്നെ കാക്കയുടെ ചുണ്ടിനോട് സാമ്യം ഉണ്ട്. അതുകൊണ്ടാണ് ഈ സസ്യത്തെ കാക്കചുണ്ട് എന്ന് പേരിലും അറിയപ്പെടുന്നത്.
പുരാതന കാലങ്ങളിൽ ഈ ചെടി സമൂലമായി എടുത്ത മന്ത്രവാദത്തിന് വശീകരണത്തിന് ഉപയോഗിക്കുന്നുണ്ട്. ചൂടുള്ള കാലാവസ്ഥയിലും വളരാൻ ഇഷ്ടപ്പെടുന്ന ഒരു ഔഷധ ചെടിയാണ് പുലിനഹ ചെടി. കേരളത്തിൽ വിരളമായിട്ട് ഈ ചെടി കണ്ടു വരുന്നുള്ളൂ. മറ്റ് സംസ്ഥാനങ്ങളിൽ വന്യമായിട്ട് വളരുന്ന ഒരു ഏക വാർഷികസസ്യമാണ്. പരമാവധി മൂന്നുമാസം കഴിയുമ്പോൾ ഈ സസ്യം ഉണങ്ങിപ്പോകും. കുറച്ചുനാൾ കഴിയുമ്പോൾ വീണ്ടും കിളിർക്കാൻ തുടങ്ങും.
ഔഷധ യോഗങ്ങൾ
പാമ്പുകടിച്ചാൽ ഈ ചെടിയുടെ വേരിന്റെ സത്ത് ഔഷധമായി മധ്യപ്രദേശിലെ ഛിന്ദ്വാര, ബേറ്റുൽ എന്നീ ജില്ലകളിൽ ഉപയോഗിക്കാറുണ്ട്. മരുതുമലയിലെ ആദിമവാസികൾ പുലിനഖത്തിന്റെ നീര് അപസ്മാരം, ക്ഷയം, തൊണ്ടവേദന എന്നിവയ്ക്ക് ഉപയോഗിക്കാറുണ്ട്.
ഈ സസ്യത്തിന്റെ ഇല നീരും, തേനും ചേർത്ത് സേവിച്ചാൽ ഹൃദയപേശികൾക്ക് നല്ല ബലം ലഭിക്കും. ഈ സസ്യത്തിന്റെ ഇല നീരും സേവിക്കുകയാണെങ്കിൽ തൊണ്ണ വേദന ശമിക്കും. പുലിനഖം ചെടിയുടെ ഇലയും, തകരയിലെയും, മഞ്ഞളും, അരച്ച് പുരട്ടുകയാണെങ്കിൽ ചർമ വ്യാദികൾക്ക് ശമനം ഉണ്ടാകും. പുലിനഖം ഇല നീരും, കുപ്പമഞ്ഞളില്ല നീരും ഒരേ അളവിൽ തേങ്ങാപ്പാലിൽ കലക്കി കാച്ചിയെടുത്ത് കിട്ടുന്ന എണ്ണ പൊള്ളലിന് ഫലവത്തായി കാണുന്നു. ഈ ചെടിയുടെ വേര് പാമ്പും വിഷത്തിനും, തേൾ വിഷത്തിനും മറ്റ് കീടങ്ങൾ കടിച്ചുള്ള വിഷത്തിനും ഉപയോഗിക്കാറുണ്ട്.