Ayurvedic Medicinal Plants

പുളിയാറില, ചങ്ങേരി
Genus: Oxalis
Botanical name: Oxalis corniculata Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Changeri, Amlapatri
Hindi: Tinapatiya, Amrulsak
English: Indian sorrel
Malayalam: Puliyaral, Puliyarila
പുളിയാറില
വീട്ടുമുറ്റത്തും പറമ്പിലും ഒക്കെ ധാരാളം വളരുന്ന സസ്യമാണ് പുളിയാറിലാ. ( ശാസ്ത്രീയ നാമം : Oxalis corniculata). ആരുടെയും ശ്രദ്ധയിൽ പെടാത്തതും എന്നാൽ ശ്രദ്ധിച്ചു നോക്കിയാൽ വളരെ സൗന്ദര്യമുള്ളതുമായ ഒരു സത്യമാണ്. ചിത്ര ശലഭങ്ങൾ ചേർന്നിരിക്കുന്ന പോലെ നിലത്തോട് ചേർന്ന് ഇളം പച്ച നിറത്തിൽ നമ്മളുടെ തൊടികളിൽ കാണപ്പെട്ടിരുന്ന ചെറു സസ്യമാണിത്. പുള്ളി രസമുള്ള തണ്ടുകളും ഇലകളുമാണ് ഈ സസ്യത്തിനുള്ളത്. ഇതിന്റെ പൂക്കൾ ചെറുതാണെങ്കിലും മഞ്ഞനിറം ആയിരിക്കും. ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട വികാര ശമനങ്ങൾക്ക് ഇദു പ്രത്യേക ഔഷധമായി പഴയ കാലം മുതൽ ഉപയോഗിച്ചു വരാറുണ്ട്.
വലിയ പരിചരണം ഒന്നുമില്ലാതെ വളപ്രയോഗം ഒന്നുമില്ലാതെ ധാരാളമായിട്ട് ഉണ്ടാകുന്നു. കാഴ്ചയ്ക്ക് മനോഹരമാണ്, അതുകൊണ്ട് ചിലരൊക്കെ ഇത് തോട്ടങ്ങളിൽ നട്ടുവച്ചു പിടിപ്പിക്കാറുണ്ട്. പല നിറത്തിൽ ഈ സസ്യത്തെ കാണാറുണ്ട് നീലഗിരിയിൽ ഏഴുതരത്തിൽ കാണപ്പെടുന്നു. കേരളത്തിൽ കാണപ്പെടുന്ന പുളിയാറിലാ പച്ച ഇലയാണ്.
ഔഷധ യോഗങ്ങൾ
പല നിറത്തിൽ ഈ സസ്യത്തെ കാണാറുണ്ട് നീലഗിരിയിൽ ഏഴിനം കാണപ്പെടുന്നു. കേരളത്തിൽ കാണപ്പെടുന്ന പുളിയാറിലാ പച്ച ഇലയാണ്. ആയുർവേദ സിദ്ധ ചികിത്സ പ്രകാരം ഈ ചെടി സമൂലം ഉപയോഗിക്കാറുണ്ട്. വാത, പിത്ത, കഫ ത്രിദോഷ കാര്യായിട്ടാണ് ഈ സസ്യത്തെ കണക്കാക്കുന്നത്. നാട്ടുവൈദ്യ ചികിത്സയിൽ പനി, വയറിളക്കം, വാദം, പിത്തം, കൊടൽപുണ്ണ് പാമ്പും വിഷം ചർമ്മരോഗങ്ങൾ ശരീരവേദന അസുഖങ്ങൾക്കെല്ലാം ഉപയോഗിക്കാവുന്നതാണ്. നേത്രരോഗങ്ങൾ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ കുട പ്രശ്നങ്ങൾക്ക് വിശപ്പില്ലായ്മ എന്നീ അവസ്ഥകളിലും പുലിയാറില്ല ഫലപ്രദമായി ഉപയോഗിക്കാറുണ്ട്.
ആയുർവേദത്തിൽ ചിഞ്ചാദിതൈലം ത്തിന്റ പ്രധാന ചെരുവി ആണ് പുളിയാറില