Ayurvedic Medicinal Plants

പുല്ലാഞ്ഞി, പുല്ലാനി, വരവള്ളി
Genus: Calycopteris
Botanical name: Calycopteris floribunda (Roxb.) Lam.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Susavi
English: Paper flower climber
Hindi: Kokkare
Malayalam: Pullani, Pullanji, Varavalli
പുല്ലാഞ്ഞി
ഇൻഡോ മലേഷ്യൻ മേഖലകളിൽ വളരുന്ന ഒരു സസ്യമാണ് (ശാസ്ത്രീയനാമം : Calycopteris floribunda / Getonia floribunda). ദക്ഷിണേന്ത്യയിൽ ഇല പൊഴിയും കാടുകളിൽ ഇത് കാണപ്പെടാറുണ്ട്. കേരളത്തിലെ ആർദ്ര ഇലപൊഴിയും മരങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും സമ്മതലങ്ങളിലും നാട്ടുമ്പുറത്തും കാവുകളിലും ഒക്കെ ഈ സസ്യത്തെ കാണാൻ പറ്റും. 10 മീറ്റർ ഉയരത്തിൽ വളരുന്ന ദുർബല കാണ്ഡം ഉള്ള ഒരു സസ്യമാണ് പുല്ലാഞ്ഞി. മണ്ണില്ലാത്ത സ്ഥലത്ത് ഇത് കുറ്റിച്ചെടി ആയിട്ട് കാണാറുണ്ട്. സസ്യത്തിന് മൊത്തത്തിൽ സുഗന്ധം ഉള്ളതാണ്. 4 മുതൽ 7cm വരെ നീളവും 2 മുതൽ 3 സെന്റീമീറ്റർ വരെ വീതിയുമുള്ള ഇലകൾ ദീർ വൃത്താകൃതിയിൽ യിലാണ് ഉണ്ടാകുന്നത്. ശാഖാഗ്രഹങ്ങളിലാണ് പൂക്കൾ കാണപ്പെടുന്നതു. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് പൂക്കാലം. പൂക്കൾക്ക് പച്ചകളർന്ന് വെള്ളം നിറമോ പച്ചകളർന്ന് മഞ്ഞ നിറമോ ആണ്. പുല്ലാഞ്ഞിയുടെ ഫലം കാറ്റിൽ പറന്നാണ് വിത്തു വിതരണം നടക്കുന്നത്. പൂക്കൾ വായുവിൽ കറങ്ങി കറങ്ങി വീഴുന്നത് കാണുന്നത് മനോഹരമായ കാഴ്ചയാണ്.
ആദിവാസികളുടെ ഇടയിൽ വളരെ പ്രചാരത്തിലുള്ള ഔഷധസസ്യമാണ് പുല്ലാഞ്ഞി. കാട്ടു മാഫിയകളുടെ ദാഹശമിനി എന്നാണ് ഈ സസ്യം അറിയപ്പെടുന്നത്. ഇതിന്റെ കാണ്ഡത്തിൽ ധാരാളം സംഭൃതജലം ഉണ്ടായിരിക്കും. അതുകൊണ്ട് വേനൽക്കാലത്ത് ഇതിന്റെ കാണ്ഡം മുറിച്ച് വെള്ളം കുടിക്കാറുണ്ട്.
പുല്ലാഞ്ഞിയുടെ ചുവട്ടിലാണ് മൂർഖൻ പാമ്പ് മുട്ട ഇടാറുള്ളൂ എന്ന് ചൊല്ലുണ്ട്. ഇതിൽ സത്യമുണ്ടോ എന്ന് ഉറപ്പിച്ചു പറയാൻ പറ്റില്ല. എങ്കിലും പുല്ലാഞ്ഞിയുടെ ചുവടു കിളച്ചു നോക്കിയാൽ വേരുകളോട് ചെർന്നു പൊത്തുകൾ കാണാറുണ്ട്. തണുപ്പുള്ള ഈ പൊത്തുകളിൽ പാമ്പുകൾ ഒരുപക്ഷേ മുട്ടയിടാൻ സാധ്യതയുണ്ട്.
ഔഷധ യോഗങ്ങൾ
പുരാതന കാലത്തു മലമ്പനി ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. പുല്ലാഞ്ഞിയുടെ ഇലക്കഷായം അര ഔൺസ് വീതം മൂന്നുനേരം പതിവായിട്ട് സേവിക്കുകയാണെങ്കിൽ മലമ്പനിക്ക് ശമനം ലഭിക്കും. പുല്ലാഞ്ഞിയുടെ ഇലയിടിച്ച് ലേപനം ചെയ്യുകയാണെങ്കിൽ വ്രണങ്ങൾ ഉണങ്ങും. അര ഔൺസ് ഇല നീര് രാവിലെ പതിവായിട്ട് സേവിക്കുകയാണെങ്കിൽ കൃമികടിക്ക് ശമനം ലഭിക്കും. പുല്ലാഞ്ഞിയുടെ ഇലയടിച്ച് ലേപനം ചെയ്യുകയാണെങ്കിൽ ചർമ്മ രോഗങ്ങൾക്ക് ശമനം ലഭിക്കും.
ഔഷധ ആവശ്യങ്ങൾക്കായി പുല്ലാഞ്ഞി മറ്റേതെങ്കിലും സസ്യമോ ഉപയോഗിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു യോഗ്യതയുള്ള ആയുർവേദ പ്രാക്ടീഷണർ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊവൈഡറുമായി ബന്ധപ്പെടുക.