Ayurvedic Medicinal Plants

പുല്ലാനി, യശോദപ്പൂ
Genus: Combretum
Botanical name: Combretum indicum
PLANT NAME IN DIFFERENT LANGUAGES
Sanskrit:
Hindi: Madhu Malati
English: Rangoon Creeper, Chinese honeysuckle, Combretum indicum, Burma creeper
Malayalam: Pullanni
പുല്ലാനി, യശോദപ്പൂ
ഏഷ്യയാണ് യശോധ പൂവിന്റെ ജന്മദേശം ആയി കണക്കാക്കപ്പെട്ടിട്ടുള്ളത് (ശാസ്ത്രീയനാമം: Combretum indicum). ഈ സസ്യം കേരളത്തിൽ മിക്ക പ്രദേശങ്ങളിലും കാണപ്പെടുന്നുണ്ട്. വേരുകൾ ഏറെ ദൂരം സഞ്ചരിക്കുന്ന ഒരു സസ്യമാണ്. അതുകൊണ്ടുതന്നെ മണ്ണൊലിപ്പ് തടയുന്നതിന് പ്രയോജനം ചെയ്യുന്ന ഒന്നാണ്. കനം കുറഞ്ഞ തണ്ട് ആയതിനാൽ പരമാവധി പടർന്നു വളരുന്ന സ്വഭാവം കാണിക്കുന്ന ഒരു ചെടിയാണ്. ഇതിന്റെ പൂക്കൾ കുലകൾ ആയിട്ടാണ് ഉണ്ടാകുന്നത്. താങ്ങായിട്ട് ഇലക്ട്രിക് പോസ്റ്റ്, മറ്റു മരങ്ങൾ എന്നിവയിൽ 10 അടി വരെ മുകളിലോട്ട് പടർന്നുകയറുന്ന സസ്യമാണ്.
കനത്ത മഴക്കാല മൊഴിച്ച് ബാക്കിയുള്ള കാലങ്ങളിലെല്ലാം കുല കുലകൾ ആയി താഴേക്ക് തൂങ്ങി നിൽക്കുന്ന ഓരോ ഞെട്ടിലും പത്തും നാല്പത് പൂക്കൾ ഉണ്ടാകും. രാത്രികാലങ്ങളിലാണ് ഈ ചെടിയിൽ പൂക്കൾ വിടരുന്നത്. വിടരുമ്പോൾ പൂക്കൾക്ക് വെള്ള നിറം ആയിരിക്കും. പിന്നീട് പിങ്ക് ചുവപ്പ് എന്നീ നിറങ്ങളിലേക്ക് മാറ്റം ഉണ്ടാകും. രാത്രികാലങ്ങളിൽ ഹൃദയരാഗിയായ നേരിയ സുഗന്ധം നൽകുന്ന ഈ പൂച്ചെടി ചിലരെങ്കിലും കാട്ടുചെടിയായിട്ടല്ല പരിഗണിച്ചു വരുന്നത്. കമ്പുകൾ മുറിച്ചു നട്ടും, വേരുകളിൽ നിന്ന് പൊട്ടികിടക്കുന്ന പുതിയ തൈകൾ നിന്നും ഇതിന്റെ വംശ വർദ്ധനവ് നടത്താവുന്നതാണ്. ഈ സസ്യം ഒരു പ്രദേശത്ത് വന്നു കഴിഞ്ഞാൽ വെട്ടി മാറ്റിയാലും കിളച്ചു കളഞ്ഞാലും കരിച്ചു കളഞ്ഞാലും നശിപ്പിക്കാൻ അത്ര എളുപ്പമാകില്ല.
ഔഷധ യോഗങ്ങൾ
പൊതുവേ ഈ ചെടി നാട്ടിൽ ഔഷധമായി ഉപയോഗിക്കാറില്ലെങ്കിലും ചില രാജ്യങ്ങളിലെ നാട്ടു ചികിത്സകളിൽ ഈ സസ്യം ഉപയോഗിക്കപ്പെടുന്നുണ്ട്. വിരകളെ പുറന്തള്ളുന്നതിനും വയറിളക്കത്തെ ശമിപ്പിക്കുന്നതിന് പഴത്തിന്റെ കഷായം ഉപയോഗിക്കാറുണ്ട്. പഴത്തിന്റെ കഷായം ഗാർലിങ്ങിന് ഉപയോഗിക്കാറുണ്ട്.
പനി മൂലം ഉണ്ടാകുന്ന വേദന ശമിപ്പിക്കാൻ ഇലകൾ ഉപയോഗിക്കാറുണ്ട്. വാതത്തിന്റെ ചികിത്സയ്ക്ക് വേരുകൾ ഉപയോഗിക്കാറുണ്ട്. തലവേദനയ്ക്ക് ഇതിന്റെ പൂക്കൾ ഉപയോഗിക്കാറുണ്ട്. അങ്ങനെ ഈ സസ്യം ഉപയോഗിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൊറോണ വന്നപ്പോൾ കൊറോണ വൈറസിനെതിരെ മരുന്നിറക്കാൻ ഇതുകൊണ്ട് സാധിക്കുമെന്ന് വാർത്ത പരന്നിരുന്നു. എന്നാൽ അത്തരം ഒറ്റമൂലികൾക്ക് മുന്നറിയിപ്പുമായി ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മുഖപത്രംരംഗത്ത് എത്തുകയുണ്ടായി.