പുത്തരിച്ചുണ്ട, ചെറുചുണ്ട, ചെറുവഴുതിന
Botanical name: Solanum anguivi Lam.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Brihati, Simhi, sanhika
English: Poison berry
Hindi: Banbhanta, Vanabharata, Badikateri, Barhanta
Malayalam: Putharichunda, Cheruchunda
പുത്തരിച്ചുണ്ട
ഏകദേശം ഒന്നരമീറ്റർ ഉയരത്തിൽ വളരുന്ന മുള്ളുകൾ ഉള്ള ചെറുകുറ്റിച്ചെടിയാണ് പുത്തരിച്ചുണ്ട (ശാസ്ത്രീയനാമം: Solanum violaceum). പണ്ട് പാടവരമ്പത്തും നമ്മുടെ തൊടികളിലും എല്ലാം ഇത് ധാരാളം ഉണ്ടാകുമായിരുന്നു. സമൂലം ഔഷധ യോഗ്യമായ ചുണ്ടയുടെ പേര് രോഗങ്ങൾക്കും പല്ലുവേദനയ്ക്കുമുള്ള മരുന്നുകളിൽ പെടുത്താറുണ്ട്.
ഔഷധ യോഗങ്ങൾ
പുത്തരിച്ചുണ്ട ദശമൂലത്തിലെ ഒരു പേരാണ്, അത്രയും പ്രാധാന്യമുണ്ട് എന്നർത്ഥം. ചുമ്മാ, നീരളക്കം മൂത്രാശയ രോഗങ്ങൾ ആസ്മ, കൃമി ദോഷം, ത്വക്ക് രോഗങ്ങൾ ശർദ്ദി, എന്നിവ ഇത് ഔഷധമായി ഉപയോഗിച്ചു വരുന്നു. ഹൃദയത്തെ ഉത്തേജിപ്പിക്കുന്നതാണ്. പുത്തരിച്ചുണ്ടയിൽ അടങ്ങിയിരിക്കുന്ന ആൾക്ക് ലോയിഡുകൾ രക്തപ്രവാഗത്തെ ശക്തിപ്പെടുത്തുവാനായി പ്രയോജനം ഉള്ളതാണ്. ശ്വാസകോശ രോഗങ്ങൾക്കാണ് ഇതിന്റെ പേര് കഷായം വെച്ചു കുടിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിന്റ കായ്കൾ ഇളം പരുവത്തിൽ പാകം ചെയ്തു കഴിക്കാവുന്നതാണ്.
ആയുർവേദത്തിൽ പുത്തരിച്ചുണ്ടയുടെ വേര് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഔഷധങ്ങൾ.
കൂശ്മാണ്ഡാസവം, ഉശീരാസവം, ചന്ദനാസവം, കഞ്ഞിക്കൂർക്കിലാദിവെളിച്ചെണ്ണ, ലാക്ഷാദികേരതൈലം
ദശമൂലം : പത്ത് ഇനം മരുന്നുചെടികളുടെ കൂട്ടിനെയാണ് ദശമൂലം എന്നു പറയുന്നത്. ഈ ചെടികളുടെ വേരുകൾ പ്രധാനമായും ആയുർവേദ മരുന്നുകളുടെ നിർമ്മാണത്തിനു ഉപയോഗിക്കുന്നു.ഇതിൽ കുമ്പിൾ (കുമിഴ്), കൂവളം, മുഞ്ഞ, പാതിരി, പലകപ്പയ്യാനി, ഓരില, മൂവില, ആനച്ചുണ്ട, ചെറുചുണ്ട, ഞെരിഞ്ഞിൽ എന്നിവ ഉൾപ്പെടുന്നു.