Ayurvedic Medicinal Plants
രക്തചന്ദനം, കരിവേങ്ങ
Genus: Pterocarpus
Botanical name: Pterocarpus santalinus Linn.f.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Raktachandana, Raktasara, Kshudrachandana
English: Red sandal wood, Ruby wood, Red sanders wood
Hindi: Lalchandan
Malayalam: Raktachandanam, Chenchandanam
രക്തചന്ദനം
വേങ്ങയുമായി നല്ല സാമ്യമുള്ള ഒരു മരമാണ് രക്തചന്ദനം. രക്തചന്ദനമരത്തിന്റെ ശാസ്ത്രനാമം ടെറോകാർപ്പസ് സൻറ്റാലിനസ് എന്നാണ്. ഈ മരം ഫാബേസീ സസ്യകുടുംബത്തിൽപ്പെടുന്നു. വംശനാശ ഭീഷണിയിലായിരുന്ന രക്തചന്ദനത്തെ ആന്ധ്രാപ്രദേശ് വനം വകുപ്പ് ഒരു സംരക്ഷിതവൃക്ഷമായി പ്രഖ്യാപിച്ചു, ഇപ്പോൾ കഡപ്പ ജില്ലയിൽ വ്യാപകമായി ഈ മരം വളർത്തുന്നുണ്ട്. ദക്ഷിണേന്ത്യയിലെ പ്രത്യേകിച്ച് ആന്ധ്രപ്രദേശിൽ കടപ്പയിലും സമയപ്രദേശങ്ങളിലും സ്വാഭാവികമായി വളരുന്നുണ്ട്. കേരളത്തിലും പലയിടത്തായി ഈ സസ്യം നട്ടുവളർത്തുന്നുണ്ട്. കേരളത്തിൽ വനങ്ങളിൽ പണ്ടുകാലത്ത് രക്തചന്ദനമുണ്ടാതായി പറയപ്പെടുന്നുണ്ട്, എന്നാൽ അവ ഇന്ന് ഇല്ലെന്ന് തന്നെ പറയാം. 8 മീറ്റർ വരെ ഉയരത്തിൽ വളർന്ന ഒരു ചെറു വൃക്ഷമാണ് രക്തചന്ദനം. പുറന്തൊലി കറുപ്പ് കലർന്ന തവിട്ട് നിറമാണ്. തൊലി വിണ്ട് കീറിയിട്ടുണ്ടാവും. കാണ്ഡം വെട്ടിക്കഴിഞ്ഞാൽ ചുവന്ന കറ ഒലിക്കുന്നതാണ്. കാതലിന് നല്ല ചുമപ്പ് നിറം ആയിരിക്കും. ഇല സംയുക്തവും ഏകാന്തരത്തിൽ വിന്യസിച്ചതുമാണ്. ഇലക്ക് മൂന്ന് മുതൽ 6 സെന്റീമീറ്റർ നീളവും അത്രെയും തന്നെ വീതിയും ഉണ്ടായിരിക്കും. പൂക്കൾക്ക് ഇളം മഞ്ഞനിറം ആയിരിക്കും. വിത്തുകൾ നട്ടും കമ്പു മുറിച്ചു നട്ടും രക്തചന്ദനത്തിന്റെ തൈകൾ ഉണ്ടാക്കാം. ഫെബ്രുവരി മാസത്തിലാണ് രക്തത്തിന്റ കായ മൂപ്പ് എത്തുന്നത്.
ഔഷധ യോഗങ്ങൾ
ത്വക്ക് രോഗങ്ങൾ മാറ്റാനുപയോഗിക്കുന്ന ഒരു ആയുർവ്വേദമരുന്നാണു് രക്തചന്ദനം. ഇതു് ഒരു സൌന്ദര്യവർദ്ധക വസ്തുവായും ഉപയോഗിക്കുന്നു. മുഖക്കുരു, മുഖത്തെ പാടുകൾ എന്നിവ മാറ്റാൻ രക്തചന്ദനം പനിനീരിൽ അരച്ച് പുരട്ടാറുണ്ടു്.