Ayurvedic Medicinal Plants
Ramacham രാമച്ചം
Botanical Name: Vetiveria zizanioides (Linn.) Nash
PLANT NAME IN DIFFERENT LANGUAGES
Saskrit : Useera, Sevya, Veerana, Veera, Ranapriya, Samagandhika
English: Vetiver, Khas –khas grass
Hindi: Khas
Malayalam: Ramacham
രാമച്ചം
ഒരു പുൽ വർഗ്ഗത്തിൽ പെട്ട ഔഷധസസ്യമാണ് രാമച്ചം (ശാസ്ത്രീയനാമം: Vetiveria zizanioides). രാമച്ചം ഒരു ദീർഘകാല വിളയാണ്. ഇത് ഏകദേശം രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇതിന്റെ വാണിജ്യപ്രാധാന്യമുള്ള ഭാഗം വേര് ആണ്. ഇതിന് ഉദ്ദേശം 30 സെ.മീ നീളമുണ്ടാകും. വേരു വാറ്റി സുഗന്ധവാഹിയായ രാമച്ച തൈലം ഉണ്ടാക്കുന്നു. കൂടാതെ മറകൾ, പായ്കൾ, തടുക്കുകൾ, വിശറികൾ, കാർ സീറ്റുകൾ, ദേഹത്തെ അഴുക്കു മാറ്റാൻ പോന്ന ബ്രഷുകൾ എന്നിവയെല്ലാം രാമച്ചംകൊണ്ടു തയാറാക്കിവരുന്നു. ചരിവുപ്രദേശങ്ങളില്‍ മണ്ണൊലിപ്പു തടയുന്നതിനും രാമച്ചക്കൃഷി ഉപകരിക്കും. രാമച്ചത്തിന്റെ നാര് പോലെ ഇടതൂര്‍ന്ന വേരുകളാണ് മണ്ണൊലിപ്പ് തടയുന്നതിന് സഹായിയ്ക്കുന്നത്.
രാമച്ചം വീട്ടില്‍ തുറന്ന് സൂക്ഷിച്ച് വച്ചാല്‍ അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുവാനുപയോഗിക്കുന്നു. കൊതുകിന്റെയും, മിന്തിന്റേയും വരവ് ഒരു പരിധി വരെ തടഞ്ഞ് നിര്‍ത്താന്‍ സഹായിക്കുന്നു. ദാഹശമിനിയുടെ ചേരുവയായി ഉപയോഗിക്കുന്നു. രാമച്ച വേര് സംസ്ക്കരിച്ച് തേച്ച് കുളിയ്ക്കുവാനുള്ള സ്ക്രബ്ബ് ആയി ഉപയോഗിച്ചു വരുന്നു. ശരീരത്തിന്റെ അനാവശ്യമായ വിയര്‍പ്പുമണം ഒഴിവാക്കാനും ത്വക്ക് രോഗങ്ങളെ തടഞ്ഞു നിര്‍ത്തുവാനും സഹായിക്കുന്നു. രാമച്ച വിശറികൊണ്ട് വീശുന്നത് ആസ്മാ രോഗികള്‍ക്ക് ആശ്വാസം ലഭിയ്ക്കും. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകുന്ന വേദനകള്‍ക്ക് ആശ്വാസം പകരുന്നതാണ് രാമച്ച മെത്തയില്‍ കിടക്കുന്നത്. വാസന വസ്തുക്കള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, സോപ്പുകള്‍, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തിനും രാമച്ചവും, തൈലവും ഉപയോഗിക്കുന്നു.
ഔഷധ യോഗങ്ങൾ
ആയുർവേദ ഔഷധമായ രാമച്ചം നിരവധി ആരോഗ്യഗുണങ്ങളുള്ള ചെടിയാണ്. ശരീരത്തിന് തണുപ്പേകാൻ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇതിൻറെ വേരാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. ചെന്നിവേദനക്ക് രാമച്ചത്തിൻറെ വേര് നന്നായി പൊടിച്ച് അരസ്പൂൺ വെള്ളത്തിൽ ചാലിച്ച് വേദനയുള്ളപ്പോൾ പുരട്ടുന്നതു രോഗത്തിനു ശമനമുണ്ടാക്കും. വാതരോഗങ്ങൾ, നടുവേദന എന്നിവയ്ക്കെതിരെ രാമച്ചപ്പായ ഫലപ്രദമായി ഉപയോഗിക്കാം. രാമച്ചതൈലം വൃണം കഴുകിക്കെട്ടാനും മരുന്നായും ഉപയോഗിക്കാം. രാമച്ചം വാറ്റിയെടുത്ത രാമച്ചതൈലം പനിയും ശ്വാസകോശരോഗങ്ങളും മാറാൻ തിളപ്പിച്ച വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് നല്ലതാണ്.