സഹസ്രവളകം, സമുദ്ര ചാമ്പ
Botanical name: Barringtonia racemosa
PLANT NAME IN DIFFERENT LANGUAGES
English name: Indian oak, Stream Barringtonia,Freshwater Mangrove,Indian Putat, Fish killer tree
Hindi: Hijagal, Hijjal
Malayalam: Sahasravalakam
സഹസ്രവളകം
കേരളത്തിൽ അപൂർവമായി കാണപ്പെടുന്ന സസ്യമാണ് സഹസ്രവാളകം അഥവാ സമുദ്ര ചാമ്പ.
സാധാരണയായി 26 അടി (8 മീറ്റർ) വരെ ഉയരമുള്ളതും എന്നാൽ ഇടയ്ക്കിടെ 50 അടി (15 മീ) വരെ ഉയരത്തിൽ എത്തുന്നതുമായ ഒരു പുഷ്പിക്കുന്ന ചെടിയാണ്. പുറംതൊലി ചാരനിറത്തിലുള്ളത്തും വെളുത്ത പാടുകളും കുത്തുകളും വരകളും ഉള്ളതായ് കാണാം. 3.3 അടി (1 മീറ്റർ) വരെ നീളമുള്ള തൂങ്ങിക്കിടക്കുന്ന ശാഖിതമായ ഞരമ്പുകളിൽ പൂക്കൾ കുലകൾ ആയി ഉണ്ടാകുന്നു. ഇലകൾ കടും പച്ച നിറത്തിൽ തേക്കിന്റെ ഇലകളുടെ വലിപ്പത്തിൽ വളരുന്നു. ഫലത്തിന് മഞ്ഞ കലർന്ന തവിട്ട് നിറവും, വൃത്താകൃതിയിലുള്ളതും, കടുപ്പമുള്ളതും, നാരുകളുള്ളതും, ഏകദേശം 40 മില്ലിമീറ്റർ വ്യാസമുള്ളതുമാണ്.
പൂർണ്ണ വെയിലോ നേരിയ തണലോ ഉള്ള സ്ഥലമാണ് ഇത് ഇഷ്ടപ്പെടുന്നത്, ഫലഭൂയിഷ്ഠമായ, ഈർപ്പമുള്ള, നല്ല നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്നു.
ഔഷധ യോഗങ്ങൾ
നാൽക്കാലികളുടെ മൃഗങ്ങളുടെ ചികിത്സയ്ക്ക് ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് നീര് ഉള്ളിൽ കൊടുക്കാവുന്നതാണ്. ഫലം കിട്ടിയിട്ടുണ്ട്. ഇതിന്റെ കായ് വിഷാംശം ഉള്ളതാണ് ഇത് ആപ്പിൾ ആണെന്നുള്ള തെറ്റിദ്ധാരണയിൽ കഴിച്ച് ബോധം കെട്ടു പോയതായി അനുഭവത്തിൽ അറിയാം. നാട്ടു ചികിത്സയിൽ മൈഗ്രൈന് കായ്ക്കുള്ളിൽ പരിപ്പ് എടുത്ത് ഉണങ്ങി പൊടിച്ച് കർപ്പൂരം ചേർത്ത് സൂര്യോദനത്തിനു മുന്നേ മൂക്കിൽ വലിക്കുന്നു.