Ayurvedic Medicinal Plants
Abutilon indicum

സർപ്പപ്പോള, വിഷപ്പോള

Family: Asparagaceae
Genus: sansevieria
Botanical name: Sansevieria roxburghiana
PLANT NAME IN DIFFERENT LANGUAGES
Sanskrit: Moorva
Hindi:
English: Bowstring Hemp
Malayalam: Sarppapola, Maral
( സർപ്പപ്പോള, വിഷപ്പോള, സർപ്പപോള )

സർപ്പപ്പോള

ആഫ്രിക്കൻ വംശജനായ ഒരു അലങ്കാരച്ചെടിയാണ് സർപ്പപ്പോള (ശാസ്ത്രീയനാമം: Sansevieria trifasciata). ഇന്ത്യയിൽ ഈ സസ്യം ധാരാളമായി കാണപ്പെടുന്നു. 60 സെന്റീമീറ്റർ ഉയരത്തിൽ വളർന്ന നിത്യഹരിത സസ്യമാണിത്. ഭൂമിക്കടിയിലായി ഇതിന്റെ കിഴങ്ങ് ഉണ്ടാകുന്നു.  കിഴങ്ങ്ന്റെ ശാഖയുടെ അഗ്രത്തിൽ നിന്ന് ഇലകൾ മുളയ്ക്കുന്നു. ഇലകൾ താഴെ നിന്നും മുകളിലേക്ക് ചൂണ്ടി നിൽക്കാനാണ് പതിവ്. പൊതുവേ ഇവയ്ക്ക് കടുത്ത പച്ച നിറം ആയിരിക്കും. ആറു മുതൽ 25 ഇല വരെ കാണപ്പെടാറുണ്ട്. ഒരു ഇലക്ക് 40 മുതൽ 60 സെന്റീമീറ്റർ വരെ നീളം ഉണ്ടാകാം. ഇലയുടെ അഗ്രം കൂർത്തതാണ്. ഇളം മഞ്ഞനിറത്തിലോ പച്ച നിറത്തിലോ വരകൾ ഇലയിൽ കാണാൻ പറ്റും.

ഈ സസ്യം അപൂർവ്വമയി പൂക്കാറുള്ളൂ. വളരെ കൂടുതലായി ഇത് അലങ്കാര സസ്യമായിട്ടാണ് ഉപയോഗപ്പെടുത്തുക. ഈ സസ്യത്തെ സ്നേക്ക് പ്ലാന്റ് എന്ന് വിളിക്കാൻ കാരണം ഇതിന്റെ ആകൃതിയും വിഷഹര സ്വഭാവവും പരിഗണിച്ചാണ്. ഇംഗ്ലീഷിൽ ഈ ഈ സസ്യത്തിന് മദർ ഇൻ ലോ ടോൺഗ് (mother in law tongue plant) എന്ന് മറ്റൊരു പേര് കൂടിയുണ്ട്. ഇതിന്റെ പോളയ്ക്ക് നാക്കിന്റെ രൂപസാദൃശ്യം ഉള്ളതിനാൽ, പഴയകാലങ്ങളിൽ അമ്മായിയമ്മയുടെ നക്കിന്റ നീളത്തെ കളിയാക്കാൻ ഒക്കെയായിട്ടാണ് ഇത് ഉപയോഗിച്ചിരുന്നത്.

ഔഷധ യോഗങ്ങൾ

ആയുർവേദത്തിൽ പാമ്പ്ന്റ വിഷ ദംശനത്തിന് പരിഹാരമായി ഈ ചെടിയെ പഴയ കാലങ്ങളിൽ ചില വൈദ്യന്മാർ ഉപയോഗിച്ചിരുന്നു.  ചെവിയുടെ ബാലൻസ് പ്രശ്നത്തിന് ഈ സസ്യം മരുന്ന് ആയിട്ട് ഉപയോഗിക്കാറുണ്ട്. സർപ്പപ്പോള ചൂടാക്കി അതിന്റെ ഉള്ളിലുള്ള പശ ചെവിയിൽ ഒഴിച്ച് ആ ചികിത്സ നടത്തിയിരുന്നു എന്ന് അറിയാം. തൊണ്ട കുത്തിയുള്ള ചുമക്ക് സർപ്പപോളയുടെ വേര് അരച്ച് സമം തേനിൽ കഴിക്കുക ചുമ ഇല്ലാതാവും.

ഇതിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തുല്യമായ ജീരകം ചേർത്തു പൊടിച്ച് ഒരു നുള്ള് തേനിൽ ചേർത്ത്   പ്രമേഹത്തിന് കഴിച്ചിരുന്നു. ഇത് ഇടിച്ച് പിഴിഞ്ഞ്, എണ്ണ കാച്ചി തേച്ചാൽ മുടിക്കു വളരെ നല്ലതാണെന്ന് പറയപ്പെടുന്നു. പരിസ്ഥിതിയിൽ ഈ സസ്യത്തിന് പ്രധാന പങ്കുണ്ട്. നാസയുടെ ശുദ്ധ വായു പഠനത്തിൽ ഈ ചെടിക്ക് അന്തരീക്ഷത്തെ വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.