ശതകുപ്പ, ചതകുപ്പ
Genus: Anethum
Botanical name: Anethum graveolens Linn
PLANT NAME IN DIFFERENT LANGUAGES
Sanskrit: Satapushpa
Hindi: Soya
English: Dill, Dill Weed
Malayalam: Satakuppa, Chatakuppa
ശതകുപ്പ
അപിയേസീ കുടുംബത്തിലെ ഒരു വാർഷിക കുറ്റിച്ചെടിയാണ് ചതകുപ്പ അഥവാ ശതകുപ്പ. (ശാസ്ത്രീയ നാമം: anethum graveolens L) ഇന്ത്യ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ശതകുപ്പ കൃഷി ചെയ്യുന്നുണ്ട്. ശതകുപ്പ ഒരു ഏക വാർഷിക സസ്യമാണ്. ഏകദേശം 60 സെ.മീറ്റർ ഉയരം വരെ വളരുന്നു. ഡിസംബറിൽ പൂക്കുന്ന ചെടി ഫെബ്രുവരിയോടെ ഫലങ്ങളാകുന്നു. മെലിഞ്ഞ തണ്ടുകളും ഇതര ഇലകളും ചേർന്ന്, പെരുംജീരകത്തിൻ്റെ സമാന ഇലകളേക്കാൾ അല്പം വീതിയുള്ള പിന്നേറ്റ് ഭാഗങ്ങളായി ഒടുവിൽ മൂന്നോ നാലോ തവണ വിഭജിക്കുന്നു. പൂക്കൾ മഞ്ഞ നിറം ആണ്. മഞ്ഞപ്പൂവ് കുടകളായി വികസിക്കുന്നു. വിത്തുകൾ ചെറുതും പരന്നതും ഭാരം കുറഞ്ഞതും മനോഹരമായ സുഗന്ധമുള്ളതുമാണ്.
ഔഷധ യോഗങ്ങൾ
സമൂലം ഔഷധ നിർമാണത്തിന് ഉപയോഗിക്കുന്നു. വാതഹരമാണ്. കഫം ശമിപ്പിക്കും. ക്ഷതമേൽക്കുന്ന ശരീരഭാഗങ്ങളിൽ ഇത് അരച്ചു പുരട്ടിയാൽ നീർക്കെട്ടും അനുബന്ധ വേദനകൾക്കും കുറവുണ്ടാകും.
പ്രസവരക്ഷാ മരുന്നായി ഉപയോഗിക്കുന്ന ചതൂപ്പ ലേഹ്യം സ്ത്രീകളുടെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. സ്ത്രീകളിൽ ഗുണമേന്മയുള്ള അണ്ഡോൽപാദനത്തിന് സഹായിക്കുന്നു കൂടാതെ പ്രസവ രക്ഷാമരുന്നായി ഉപയോഗിക്കാറുണ്ട്. പ്രസവശേഷം ഗർഭ പാത്രത്തിന്റെ ബലം അടക്കം ആരോഗ്യം തിരിച്ചുപിടിക്കാൻ സഹായിക്കും. ശതകുപ്പ ആർത്തവ സമയത്തെ വയറുവേദന ക്ഷമിപ്പിക്കുന്നതിന് ഏറെ സഹായകമാണ്. സാധാരണ ഗതിയിൽ ശതകുപ്പ തിളപ്പിച്ച വെള്ളമാണ് ഈ വയറുവേദന ശമിക്കാൻ ഉപയോഗിക്കാറ്.