Ayurvedic Medicinal Plants
Abutilon indicum

ശതാവരി

Family: Liliaceae
Genus: Asparagus
Botanical name: Asparagus recemosus Wild.
PLANT NAME IN DIFFERENT LANGUAGES
Sanskrit: Shatavari, Abhiru, Sahasravirya
English: Wild asparagus
Hindi: Satavar, Satamuli, sahtakul
Malayalam: Shatavari
(ശതാവരി, സഹസ്രമൂലി, സഹസ്രവീര്യ)

ശതാവരി

ഭാരതത്തിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ ശതാവരി. (ശാസ്ത്രീയനാമം: Asparagus racemosus). ഇത് ആയുർ‌വേദത്തിലെ ജീവന പഞ്ചമൂലത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു സസ്യമാണ്‌. അയവുള്ളതും ഈർപ്പമുള്ളതുമായ എല്ലാ പ്രദേശങ്ങളിലും വളരുന്ന ഇത് ഔഷധാവശ്യങ്ങൾക്കായി വാണിജ്യാടിസ്ഥാനത്തിൽ കൃഷിയും ചെയ്യുന്നു.അനേകം ഔഷധ ഗുണങ്ങളുള്ളതിനാൽ ഇതിനെ ‘ദശ വീര്യ ‘എന്നും വിളിക്കുന്നു.

ഏകദേശം 100 സെ.മീ മുതല്‍ 150 സെ.മീ വരെ ഉയരത്തില്‍ വളരുന്ന ശതാവരി നമ്മുടെ നാട്ടില്‍ പറമ്പുകളില്‍ കണ്ടുവരാറുണ്ട്. ആസ്‍പരാഗസ് എന്നറിയപ്പെടുന്ന ഇത് പച്ചക്കറിയായും ഔഷധമായും ഉപയോഗിക്കുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1300 മീറ്റര്‍ ഉയരമുള്ള സ്ഥലത്ത് വരെ സാധാരണയായി ശതാവരി നന്നായി വളരുന്നുണ്ട്. ശതമൂലി എന്നും അറിയപ്പെടുന്നു.

പ്രധാനമായും രണ്ടുതരം ശതാവരികളാണ്‌ കേരളത്തിൽ കണ്ടുവരുന്നത്. അധികം ഉയരത്തിൽ വളരുന്ന അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനവും. അധികം ഉയരമില്ലാത്ത അസ്പരാഗസ് റസിമോസസ് എന്ന ഇനവും. അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനം വളരെ ഉയരത്തിൽ പടർന്നു വളരുന്നവയും മുള്ളുകൾ അല്പം വളഞ്ഞതുമാണ്‌. ജനുവരി – മാർച്ച് മാസങ്ങളിൽ പുഷ്പിക്കുന്നു. അസ്പരാഗസ് റെസിമോസസ് എന്ന വർഗ്ഗം അധികം ഉയരത്തിൽ പടരാത്തവയും നേരെയുള്ള മുള്ളുകൾ ഉള്ളതുമാണ്‌. ജൂൺ – സെപ്റ്റംബർ മാസങ്ങളിൽ പുഷ്പിക്കുന്നു.

ഔഷധ യോഗങ്ങൾ

കിഴങ്ങാണ് ഔഷധ യോഗ്യഭാഗം, മഞ്ഞപ്പിത്തം, മുലപ്പാല്‍ കുറവ്, അപസ്മാരം, അര്‍ശ്ശസ്, ഉള്ളംകാലിലെചുട്ടുനീറ്റല്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെല്‍ത്ത് ടോണിക്കുമാണ്. കാത്സ്യം, ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ജ്വരത്തിനും അള്‍സറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു.

ശതാവരി കൊണ്ട് നിർമിക്കുന്ന ഔഷദങ്ങൾ

 അംഗാരതൈലം, അണുതൈലം, ഏകാദശശതികം, പ്രസാരിണീതൈലം, ധാന്വന്തരതൈലം, നാരായണതൈലം, പ്രഭഞ്ജനവിമർദ്ദനംകുഴമ്പ്, ബലാധാത്ര്യാദിതൈലം, മഹാനാരായണതൈലം, മഹാമാഷതൈലം, ലാക്ഷാദികേരതൈലം, ശതാവര്യാദികഷായം, ശതാവരീച്ഛിന്നരുഹാദികഷായം

ആയുർവേദത്തിൽ ദശമൂലം പോലെ ഒരു ഔഷധക്കൂട്ടാണ് ജീവനപഞ്ചമൂലം.

ശതാവരിക്കിഴങ്ങ്, വീര, അടപതിയൻകിഴങ്ങ്, ജീവകം, ഇടവകം (ഋഷഭകം),

ഔഷധഗുണങ്ങൾ

ജീവനപഞ്ചമൂലം വാതപിത്തങ്ങൾ ശമിപ്പികും, കണ്ണിന് വളരെ ഹിതമാണ്.