Ayurvedic Medicinal Plants

Kadappilavu       കടപ്ലാവ്, ശീമപ്ലാവ്

Family: Moraceae (Mulberry family)
Genus: Artocarpus
Botanical name: Artocarpus altilis
PLANT NAME IN DIFFERENT LANGUAGES
Sanskrit: Kshudrapanasa
English: Bread fruit
Hindi: Bilatti kat hal
Malayalam: Kadappilavu, Kadaplav, Seemaplav, Kadachakka (ശീമപ്ലാവ്, കടപ്ലാവ്  )

കടപ്ലാവ്

വളരെ കുറഞ്ഞ പരിചരണം കൊണ്ട് തന്നെ മികച്ച വിളവുതരുന്ന വൃക്ഷമാണ് കടപ്ലാവ് (ശീമപ്ലാവ്). പോളിനേഷന് ദ്വീപിലാണ് കടപ്ലാവ് ജന്മം കൊണ്ടത്. ഉഷ്ണമേഖല പ്രദേശങ്ങളിലാണ് വളരുന്ന ഇവയ്ക്ക് കേരളത്തിന്റെ കാലാവസ്ഥ വളരെ യോജിച്ചതാണ്. ശാന്തസമുദ്ര ദ്വീപുകളില് ഉത്ഭവിച്ച ഈ വൃക്ഷം തെക്കേ ഇന്ത്യന് സമതലങ്ങളില് സുലഭമായി കാണുന്നു. Artocarpus altilis എന്നാണ് ചെടിയുടെ ശാസ്ത്രനാമം. ഇതൊരു ഫലവൃക്ഷമാണെങ്കിലും പച്ചക്കറിയായാണ് കണക്കാക്കപ്പെടുന്നത്. പതിമൂന്ന് മീറ്റർ വരെ ഉയരത്തിൽ വളരുന്ന കടപ്ലാവ് ഒരു നാട്ടുമരമാണ്. ശീമപ്ലാവിന്റെ ഇലകൾ വലിപ്പമേറിയതും കട്ടികൂടിയതുമാണ്. ഈ വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും പാൽ നിറത്തിലുള്ള കറ പുറപ്പെടുവിക്കുന്നു. ഇലയിലും തണ്ടിലുമെല്ല്ലാം വെളുത്ത കറയുണ്ട്. ഇലകൾക്ക് പരമാവധി 55 സെന്റിമീറ്റർ വരെ നീളവും 35 സെന്റിമീറ്റർ വരെ വീതിയും ഉണ്ടാകും. കടും പച്ചനിറത്തിലുള്ള ഇലയുടെ ഇരുവശവും വാലുപോലെ പലതായി വിഭജിച്ചിരിക്കുന്നു. കടപ്ലാവ് വർഷത്തിൽ രണ്ട് തവണ പൂക്കും. ഇതിന്റെ തടിയ്ക്ക് കാതലില്ല. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്.

ഔഷധ യോഗങ്ങൾ

കടപ്ലാവ് പഴങ്ങളും ലാറ്റക്സും പൊതുവായ ബലഹീനതയ്ക്ക് ഉപയോഗിക്കുന്നു. അനോറെക്സിയ, കോളിക്, പ്രാദേശിക വീക്കം.